Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബോംബ് ഭീഷണി;...

ബോംബ് ഭീഷണി; മുംബൈ-നെവാർക് വിമാനം ലണ്ടനിൽ ഇറക്കി

text_fields
bookmark_border
air-india
cancel

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽനിന്ന് അമേരിക്കയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ലണ്ടനിൽ അടിയന്ത ിരമായി ഇറക്കിയത്​. മുംബൈയിൽനിന്ന് ന്യൂജഴ്സിയിലെ നെവാർക് എയർപോർട്ടിലേക്കുള്ള വിമാനമാണ് ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ അടിയന്തിരമായി ഇറക്കിയത്.

മുംബൈയിൽനിന്ന് നെവാർക് ലിബർട്ടി ഇന്‍റർനാഷനൽ എയർപോർട്ടിലേക്ക് വ്യാഴാഴ്ച രാവിലെ പുറപ്പെട്ടതാണ് വിമാനം. ബോംബ് ഭീഷണിയെ തുടർന്ന് ലണ്ടൻ എയർപോർട്ടിൽ ഇറക്കിയ വിമാനം ആളൊഴിഞ്ഞ മേഖലയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അടിയന്തിര ലാൻഡിങ്ങിനായി താൽക്കാലികമായി അടച്ച റൺവേ വീണ്ടും തുറന്നു.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് വിശദമാക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Show Full Article
TAGS:air india world news malayalam news 
News Summary - Air India flight makes emergency landing -world news
Next Story