Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇന്ത്യയിലെത്തും മുമ്പ്...

ഇന്ത്യയിലെത്തും മുമ്പ് ‘ബാഹുബലി’യായി ട്രംപ്; ഇനി വരാനിരിക്കുന്നത് എന്തൊക്കെ -VIDEO

text_fields
bookmark_border
ഇന്ത്യയിലെത്തും മുമ്പ് ‘ബാഹുബലി’യായി ട്രംപ്; ഇനി വരാനിരിക്കുന്നത് എന്തൊക്കെ -VIDEO
cancel

ഇന്ത്യാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ബാഹുബലിയായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തരംഗം സൃഷ്ട ിച്ച ‘ബാഹുബലി’ സിനിമയിലെ നായകന് ട്രംപിന്‍റെ മുഖം ചേർത്തുവെച്ച വിഡിയോ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട് ടുണ്ട്.

ബാഹുബലി ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയിലുണ്ട്. ബാഹുബലിയുടെ പത്നി ദേവസേനയായി ട്രംപിന്‍റെ പത്നി മെലാനിയയും വിഡിയോയിലുണ്ട്.

ട്രംപിന്‍റെ മക്കളായ ഇവാങ്കയും ട്രംപ് ജൂനിയറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ‘ബാഹുബലി’യിലെ താരങ്ങളാകുന്നു.

'ഇന്ത്യയിലെ സുഹൃത്തുക്കളോടൊപ്പം ചേരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്' എന്ന അടിക്കുറിപ്പോടെ ട്രംപ് പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

ഫെബ്രുവരി 24നാണ് രണ്ടുദിന സന്ദർശനത്തിനായി ട്രംപ് ഇന്ത്യയിലെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trump india visittrump bahubalibahubali trump
News Summary - Ahead Of India Visit, Donald Trump Shares Video Of Himself As "Baahubali"
Next Story