Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇന്ത്യക്ക്​ പിന്നാലെ...

ഇന്ത്യക്ക്​ പിന്നാലെ അമേരിക്കയിലും ടിക്​ടോക്​ നിരോധി​േച്ചക്കും

text_fields
bookmark_border
ഇന്ത്യക്ക്​ പിന്നാലെ അമേരിക്കയിലും ടിക്​ടോക്​ നിരോധി​േച്ചക്കും
cancel

വാഷിങ്​ടൺ: ഇന്ത്യക്ക്​ പിന്നാലെ ചൈനീസ്​ ആപുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ടിക്​ടോക്​ ഉൾപ്പെടെ ചൈനീസ്​ ആപുകൾ നിരോധിക്കുന്ന കാര്യം തീർച്ചയായും പരിശോധിക്കുകയാണെന്ന്​ യു.എസ് സ്​റ്റേറ്റ്​​ സെക്രട്ടറി മൈക്​ പോംപിയോ പറഞ്ഞു. 

നേരത്തേ അമേരിക്കൻ ഭരണകൂടം ടിക്​ടോകി​​​െൻറ പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെറുപ്പക്കാർ കൂടുതലായി ടിക്​ടോകിനെ ഉപയോഗിക്കുന്നുവെന്നതാണ്​ യു.എസിനെ ഭയ​െപ്പടുത്തുന്ന കാര്യം. ചൈനയും വാവെയ്​​ ടെക്​നോളജീസും ലോകമെമ്പാടും സാ​േങ്കതിക നേട്ടങ്ങൾ കൈവരിച്ചു​െകാണ്ടിരിക്കെ ട്രംപ്​ ഭരണകൂടത്തി​​​െൻറ കാമ്പയിൻ ഉയർന്നുവന്നിരുന്നു. അമേരിക്കക്കെതിരെയുള്ള ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ പ്രധാന ആയുധം വാവെയ്​ ആണെന്നാണ് അമേരിക്കയുടെ ആരോപണം.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തി​​​​​​െൻറ അടിസ്ഥാനത്തിലാണ്​ 59 ആപ്പുകൾ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കിഴക്കൻ ലഡാക്കിലെ ഗാൽവാനിലുണ്ടായ ചൈനീസ്​ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു​ വരിച്ചതിന്​ പിന്നാലെയായിരുന്നു തീരുമാനം. ഇതിനുപിന്നാലെ ആപ്പിളും ഗൂഗിളും സ്​റ്റോറിൽനിന്ന്​ ഈ ആപുകൾ നീക്കം ചെയ്​തിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiktok
News Summary - After India, now US says certainly looking at banning Chinese apps -Technology news
Next Story