അഫ്ഗാൺ മണ്ണിൽ പുകയടങ്ങുമോ?
text_fieldsകാബൂൾ: നീണ്ട കാത്തിരിപ്പിനൊടുവിലാണ് അഫ്ഗാനിസ്താനിൽ സമാധാന നീക്കങ്ങൾ സഫലമ ാകുന്നത്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നൽകിയ വാഗ്ദാനം മൂ ന്നു വർഷം കഴിഞ്ഞാണെങ്കിലും നടപ്പാകുേമ്പാൾ താലിബാൻ മാത്രമല്ല, അഫ്ഗാൻ ജനതയൊന്ന ാകെ സന്തോഷത്തിലാണ്.
ചർച്ചകൾക്ക് പതിറ്റാണ്ടു പഴക്കം
2011ഓടെ ഖ ത്തർ മധ്യസ്ഥരായി സമാധാന നീക്കങ്ങൾക്ക് തുടക്കമിട്ടിരുന്നു. ചർച്ച മു ന്നോട്ടുകൊണ്ടുപോകാൻ 2013ൽ താലിബാൻ ഓഫിസ് ഖത്തറിൽ തുറന്നെങ്കിലും പിന്നീട് പൂട്ടി. 2014ഓടെ യു.എസ് ഒഴികെ മറ്റു രാജ്യങ്ങൾ പൂർണമായി അഫ്ഗാൻ വിട്ടു. ഇതിനിടെ ശക്തി പ്രാപിച്ച താലിബാൻ നിലവിൽ രാജ്യത്തിെൻറ പകുതിയിലേറെ ഭാഗത്തിെൻറ നിയന്ത്രണം കൈയാളുന്നുണ്ട്. 2018ലാണ് വീണ്ടും യു.എസുമായി ചർച്ചയാകാമെന്ന് താലിബാൻ സമ്മതിക്കുന്നത്.
ഒമ്പതു വട്ടം നടത്തിയ ചർച്ചകൾക്കൊടുവിൽ അഫ്ഗാൻ മണ്ണിൽനിന്ന് 5,400 സൈനികരെ പിൻവലിക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞ് വാഗ്ദാനം പ്രസിഡൻറ് ട്രംപ് വിഴുങ്ങി. ഒരു യു.എസ് സൈനികൻ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. ഏറ്റവുമൊടുവിൽ ഒരാഴ്ച മുമ്പ് ഇരുവിഭാഗങ്ങളും വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇതിെൻറ തുടർച്ചയായാണ് പുതിയ കരാർ നിലവിൽ വരുന്നത്.
താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബരാദരിയുടെ നേതൃത്വത്തിൽ 31 അംഗ പ്രതിനിധി സംഘമാണ് താലിബാൻ പക്ഷത്തുനിന്ന് ഖത്തറിലെത്തിയിരുന്നു. ഇന്ത്യ ഉൾപ്പെടെ 30 ഔളം രാജ്യങ്ങളുടെ പ്രതിനിധികളും ചരിത്ര കരാർ ഒപ്പുവെക്കുന്ന മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഖത്തറിെൻറ ക്ഷണപ്രകാരം ഇന്ത്യൻ അംബാസഡർ പി. കുമരനാണ് പങ്കെടുത്തത്.
താലിബാനും യു.എസും കരാറിലെത്തിയെങ്കിലും അഫ്ഗാൻ സർക്കാറുമായി തുടർ ചർച്ചകൾ ആവശ്യമാണ്. നേരത്തേ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചെന്ന് അവകാശപ്പെട്ട് അശ്റഫ് ഗനി, അബ്ദുല്ല അബ്ദുല്ല എന്നീ രണ്ടു നേതാക്കൾ അധികാരത്തർക്കം തുടരുന്ന സാഹചര്യത്തിൽ ആരുമായി ചർച്ച നടത്തുമെന്ന അനിശ്ചിതത്വം നിലനിൽക്കുകയാണ്. അഫ്ഗാൻ സർക്കാറിനെ അംഗീകരിക്കാൻ താലിബാനും തിരിച്ചും ഇനിയും തയാറാകാത്തതും വെല്ലുവിളിയാകും.
ചെലവ് ലക്ഷം കോടി ഡോളർ
രണ്ടു പതിറ്റാണ്ടിനിടെ അഫ്ഗാനിൽ ചോരവീഴ്ത്താൻ യു.എസ് ചെലവിട്ടത് ലക്ഷം കോടി ഡോളറാണ് (ഏകദേശം 72 ലക്ഷം കോടി രൂപ). യു.എസിനുൾപെടെ 3500 സൈനികർ നഷ്ടമായി. യുദ്ധമുഖത്ത് മരിച്ചുവീണത് ഒരു ലക്ഷം പേർ. അത്രതന്നെ സിവിലിയൻമാരും മരണത്തിന് കീഴടങ്ങി.
അമേരിക്ക വിദേശത്ത് നടത്തിയ ഏറ്റവും സുദീർഘമായ യുദ്ധമാണിത്. 13,000 യു.എസ് സൈനികരാണ് നിലവിൽ അഫ്ഗാനിലുള്ളത്. മാസങ്ങൾക്കിടെ ഇതിെൻറ മൂന്നിലൊന്ന് നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
