Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിദ്യാര്‍ത്ഥികള്‍...

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍

text_fields
bookmark_border
acadiana-school
cancel

ലൂസിയാന: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍. അമേരിക്കൻ നഗ രമായ ലൂസിയാനായിലെ സ്​കൂൾ ക്യാമ്പസിലാണ്​ സംഭവം. കുട്ടികള്‍ തമ്മില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച് ച മാതാവ് മെഗന്‍ ആഡ് കിന്‍സ് (32) ആണ് അറസ്റ്റിലായത്.

ന്യൂ ഓര്‍ലിയന്‍സ് ഹൈസ്ക്കൂളില്‍ നടന്ന അടിപിടി മെഗൻ എന്ന സ ്​ത്രീയുടെ മകനാണ്​ സ്​മാർട്​ ഫോണിൽ പകര്‍ത്തിയത്. അന്നുതന്നെ മെഗൻ അത്​​ പ്രചരിപ്പിക്കുകയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ ചിലര്‍ ഈ ദൃശ്യങ്ങൾ കാണുകയും തുടര്‍ന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

ലൂസിയാനയിൽ നിയമമനുസരിച്ചു നിയമ വിരുദ്ധമായ എന്തി​​െൻറയും ദൃശ്യങ്ങളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്. അറസ്റ്റിലായ മെഗനെ കറക്ഷ്ണല്‍ ​സ​െൻററില്‍ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. അഞ്ഞൂറ്​ ഡോളർ പിഴയും, ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaworld newsfightAcadiana High School
News Summary - Acadiana High School fight-world news
Next Story