യു.എസിൽ 24 മണിക്കൂറിനിടെ രണ്ട് വെടിവെപ്പ്: 30 മരണം
text_fieldsവാഷിങ്ടൺ: 24 മണിക്കൂറിനിടെ നടന്ന രണ്ട് വെടിവെപ്പ് കൂട്ടക്കൊലകളിൽ നടുങ്ങി യു.എസ്. ടെക്സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകൾക്കകമാണ് ഒഹായോവിൽ വെടിവെപ്പു നടന്നത്. ഒറിഗനിലെ ഒഹായോവിൽ പ്രാദേശിക സമയം പുലർച്ച 1.22നു നടന്ന വെടിെവപ്പിൽ ആക്രമിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കുമുണ്ട്. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെ തുടർന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഒറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടൻ പൊലീസ് മുന്നറിയിപ്പ് നൽകി. ടെക്സസിലെ എൽ പാസോയിൽ 20 പേരുടെ മരണത്തിനിടയായ വെടിെവപ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഒാറിഗനിലും സ്ഥിഗതികൾ ഗുരുതരമാണെന്നാണ് പൊലീസിെൻറ റിപ്പോർട്ട്. വെടിെവച്ച ആളുൾപ്പെടെ 10 പേരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഫ്.ബി.ഐ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോൾ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികൾ സ്വീകരിക്കാനായെന്നും ഡേടൻ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി. ഇ ഫിഫ്ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്സ് ബാറിനു സമീപമായിരുന്നു വെടിവെപ്പെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇവിടത്തെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ബാർ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിൽ കുറിച്ചു.

ടെക്സസിലെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ വെടിവെപ്പിൽ 20 പേരാണ് മരിച്ചത്. എൽപാസോ നഗരത്തിലെ വാൾമാർട്ട് സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. 26 പേർക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡാളസ് സ്വദേശിയായ 21കാരൻ പാട്രിക് ക്രുഷ്യസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെക്സിക്കൻ പൗരൻമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. രണ്ടു വയസ്സുമുതൽ 82 വയസ്സുവരെയുള്ളവർ മരിച്ചവരിലും പരിക്കേറ്റവരിലും ഉൾപ്പെടുന്നതായി പൊലീസ് പറഞ്ഞു.
ഇരുണ്ട നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച് തോക്കുമായെത്തുന്ന അക്രമിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിശദ അന്വേഷണം ആരംഭിച്ചതായി എഫ്.ബി.ഐ വ്യക്തമാക്കി. സ്പാനിഷ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എല്‍ പാസോ. വംശീയാക്രമണമാണോ ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഭീരുത്വമാണ് ആക്രമണത്തിലൂടെ പ്രകടമായതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും ട്രംപ് ട്വിറററിൽ കുറിച്ചു. ടെക്സാസ് ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിതെന്നാണ് ഗവർണർ അേബാട്ട് പ്രതികരിച്ചത്.
വെടിവെപ്പ്: യു.എസിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 1200 കുട്ടികൾ
വാഷിങ്ടൺ: വിവിധ വെടിവെപ്പ് പരമ്പരകളിലായി യു.എസിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 1200 കുട്ടികൾ. അതിൽതന്നെ 80ഓളം കുട്ടികൾ മൂന്നു വയസ്സിനു താഴെയുള്ളവരാണ്. രാജ്യത്ത് വ്യാപകമാവുന്ന വെടിവെപ്പു കൊലപാതകങ്ങൾക്കെതിരെ ഒരു കൂട്ടം വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയിരുന്നു.
തോക്കുകൾ നിരോധിക്കണമെന്നായിരുന്നു ആവശ്യം. 800 നഗരങ്ങളിൽനിന്നുള്ളവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. മാർച്ചിനുശേഷം രാജ്യം മുഴുവനും യാത്രചെയ്ത് വിദ്യാർഥികൾ ബോധവത്കരണ ക്ലാസുകളും നടത്തി. 2017ൽ വിവിധ വെടിവെപ്പ് ആക്രമണങ്ങളിൽ 39,773പേരാണ്. ഇതുസംബന്ധിച്ച 2018ലെ കണക്കുകൾ ലഭ്യമല്ല.