വിസ തട്ടിപ്പ്: എട്ട് ഇന്ത്യക്കാർ യു.എസിൽ അറസ്റ്റിൽ; തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ
text_fieldsവാഷിങ്ടൺ: വിദ്യാർഥികൾക്കുള്ള വിസ ദുരുപയോഗം ചെയ്ത് നൂറുകണക്കിന് വിദേശ പൗരന്മാർക്ക് അനധികൃതമായി യു.എസിൽ താമസിക്കാൻ സഹായം നൽകിയ എട്ട് ഇന്ത്യക്കാരെ എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറ് വിഭാഗം അറസ്റ്റ് ചെയ്തു. വിദ്യാർഥികളെന്ന വ്യാജേനയാണ് വിദേശ കുടിയേറ്റക്കാർക്ക് ഇവർ യു.എസിൽ താമസമൊരുക്കിെക്കാടുത്തത്.
ഭരത് കാകിറെഡ്ഢി, സുരേഷ് കന്ദാല, ഫണിദ്വീപ് കർണാട്ടി, പ്രേം രാംപീസ, സന്തോഷ് സമ, അവിനാഷ് തക്കല്ലപ്പള്ളി, അശ്വന്ത് നൂൻ, നവീൻ പ്രാന്തിപതി എന്നിവരാണ് അറസ്റ്റിലായത്. ആറുപേരെ ഡെട്രോയ്റ്റിൽ നിന്നും മറ്റുള്ളവരെ േഫ്ലാറിഡ, വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഫാമിങ്ടണിലെ വ്യാജ യൂനിവേഴ്സിറ്റിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. പ്രതിഫലമായി ആളുകളിൽനിന്ന് വൻതുകയും ഇൗടാക്കി. തട്ടിപ്പിനിരയായവരിൽ കൂടുതലും ഇന്ത്യക്കാർ ആണ്. അനധികൃതമായി യു.എസിൽ തങ്ങിയ കുറ്റം ചുമത്തി 600 ഒാളം ഇന്ത്യക്കാരെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും തെലങ്കാനയിൽ നിന്നുള്ളവരാണ്.
