Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബോസ്​റ്റണിൽ വാതക...

ബോസ്​റ്റണിൽ വാതക പൈപ്പ്​ ലൈനിൽ 70 സ്​ഫോടനം; നൂറോളം പേരെ ഒഴിപ്പിച്ചു

text_fields
bookmark_border
Gas-Explosion
cancel

ബോസ്​റ്റൺ: യു.എസിലെ ബോസ്​റ്റണിൽ 39 ഒാളം വീടുകളിലുണ്ടായ ഗ്യാസ്​ സ്​ഫോടനത്തിൽ ആറു പേർക്ക്​ പരിക്കേറ്റു. 100 ഒാളം പേരെ വീടുകളിൽ നിന്ന്​ ഒഴിപ്പിച്ചു. 70 ഒാളം സ്​ഫോടനങ്ങളാണ്​ കെട്ടിടങ്ങളി​െല പാചകവാതക​ പൈപ്പ്​ലൈനുകളിൽ ഉണ്ടായത്​. ​

ബോസ്​റ്റണിലെ ലോറെൻസ്​, അൻഡൊവർ, നോർത്ത്​ അൻഡൊവർ എന്നിവിടങ്ങളിലാണ്​ ഗ്യാസ്​ സ്​ഫോടനമുണ്ടായത്​. തുടർന്ന്​ ഇവിടങ്ങളി​െലല്ലാം തീപടർന്നു. തെരുവുകളെല്ലാം പുക നിറഞ്ഞ്​ കറുത്തതോടെ അധികൃതർ പ്രദേശത്തെ ​വൈദ്യുത ബന്ധം വിച്ഛേദിച്ചു. തീപടരുന്നത്​ നിയന്ത്രിക്കുന്നതിനായി പൈപ്പ്​ ലൈനുകളിലൂടെയുള്ള പാചക വാതകാ വിതരണം നിർത്തിവെക്കാനുള്ള ശ്രമം തുടരുകയാണ്​. അഗ്​നിശമന സേന തീയണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്​.

70 ഒാളം സ്​ഫോടനങ്ങളോ തീപിടിത്തങ്ങളോ റിപ്പോർട്ട്​ ചെയ്​തതായി മസാച്യുസെറ്റ്​ പൊലീസ്​ പറഞ്ഞു. എന്നാൽ അട്ടിമറി സാധ്യതകളില്ലെന്ന്​ പൊലീസ്​ കൂട്ടിച്ചേർത്തു. ആദ്യ സ്​ഫോടനം നടന്നത്​ ഗ്യാസ്​ പൈപ്പ് ലൈനിൽ സമ്മർദ്ദം കൂടിയിട്ടാണെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsbostonmalayalam newsGas Pipeline Explosions
News Summary - 70 Explosions Hit Gas Pipeline In Boston - World News
Next Story