കാനഡയിൽ വിമാനം തകർന്ന് ഏഴ് മരണം
text_fieldsകിങ്സ്റ്റൺ: കാനഡയിൽ വിമാനം തകർന്നു വീണ് മുന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ക്ങ്സ്റ്റണ് വടക് കു മാറി ഒൻറാറിയോയിൽ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായതന്ന് അധികൃതർ അറിയിച്ചു. ടൊറോ േൻറാ ബട്ടൺവില്ലെ മുനിസിപ്പൽ വിമാനത്താവളത്തിൽ നിന്ന് ക്യുബെക്ക് സിറ്റിയിലേക്ക് യാത്ര തിരിച്ച യു.എസ് വിമാനമായ പൈപ്പർ പി.എ-32 ആണ് അപകടത്തിൽ പെട്ടത്.
യു.എസ് അതിർത്തിയോട് ചേർന്ന് ടൊറോേൻറായുടേയും മോൺട്രിയലിൻെറയേും ഇടയിൽ മരക്കൂട്ടങ്ങൾ നിറഞ്ഞ ഭാഗത്തു നിന്ന് തകർന്ന വിമാനത്തിൻെറ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അപകടത്തിൻെറ കാരണം വ്യക്തമല്ല. കാനഡ ഗതാഗത സുരക്ഷാ ബോർഡ് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണത്തിൻെറ ഭാഗമായി കാലാവസ്ഥ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് അന്വേഷണ തലവൻ കെൻ വെബ്സ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.