Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകെന്നഡി വധം: 676 രേഖകൾ...

കെന്നഡി വധം: 676 രേഖകൾ കൂടി അമേരിക്ക പുറത്തുവിട്ടു 

text_fields
bookmark_border
കെന്നഡി വധം: 676 രേഖകൾ കൂടി അമേരിക്ക പുറത്തുവിട്ടു 
cancel
വാ​ഷി​ങ്​​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​​ ജോ​ൺ എ​ഫ്. കെ​ന്ന​ഡി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 676 രേ​ഖ​ക​ൾ കൂ​ടി അ​മേ​രി​ക്ക പു​റ​ത്തു​വി​ട്ടു. യു.​എ​സ്​ നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്​​സ്​ ആ​ൻ​ഡ്​​ റെ​ക്കോ​ഡ്​​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ (നാ​റ) പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളി​ൽ അ​ഞ്ഞൂ​റി​ല​ധി​ക​വും ഇ​തു​വ​രെ പു​റം​ലോ​കം കാ​ണാ​ത്ത സി.​െ​എ.​എ രേ​ഖ​ക​ളാ​ണ്​. 

കെ​ന്ന​ഡി​യു​ടെ ഘാ​ത​ക​ൻ ലീ ​ഹാ​ർ​വി ഒ​സ്​​വാ​ൾ​ഡ്, സി.​െ​എ.​എ​യി​ൽ ജോ​ലി​ചെ​യ്യു​ക​യും പി​ന്നീ​ട്​ വാ​ട്ട​ർ​ഗേ​റ്റ്​ വി​വാ​ദ​ത്തി​ലു​ൾ​പ്പെ​ടു​ക​യും ​െച​യ്​​ത ജെ​യിം​സ്​ മ​ക്കോ​ർ​ഡ്, ഹൊ​വാ​ഡ്​ ഹ​ണ്ട്​ എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​തി​യ രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും എ​ന്നാ​ൽ  ഒ​സ്​​വാ​ൾ​ഡി​ന്​ സി.​െ​എ.​എ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ കാ​ണി​ക്കു​ന്ന ഒ​ന്നും രേ​ഖ​ക​ളി​ലി​ല്ലെ​ന്നും വാ​ഷി​ങ്​​​ട​ൺ പോ​സ്​​റ്റ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കെ​ന്ന​ഡി​യെ കൊ​ല്ലു​ന്ന​തി​​െൻറ ആ​ഴ്​​ച​ക​ൾ മു​മ്പ്​ ഒ​സ്​​വാ​ൾ​ഡ്​ മെ​ക്​​സി​കോ സി​റ്റി​യി​ലെ സോ​വി​യ​റ്റ്​ എം​ബ​സി​യി​ലും ക്യൂ​ബ​ൻ കോ​ൺ​സു​ലേ​റ്റി​ലും ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​തി​യ രേ​ഖ​ക​ളി​ലു​ണ്ട്.1992ലെ ‘​പ്ര​സി​ഡ​ൻ​റ്​ ജോ​ൺ എ​ഫ്. കെ​ന്ന​ഡി കൊ​ല​പാ​ത​ക രേ​ഖാ​ശേ​ഖ​ര നി​യ​മം’ അ​നു​സ​രി​ച്ച്​ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളും ശേ​ഖ​രി​ക്കുക​യും 25 വ​ർ​ഷ​ത്തി​ന​കം പൂ​ർ​ണ​മാ​യി പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും വേ​ണം. ഇൗ 25 ​വ​ർ​ഷ​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാ​സം 26ന്​ ​അ​വ​സാ​നി​ച്ചു. ഇൗ ​​സാ​ഹ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഒ​രു കൂ​ട്ടം രേ​ഖ​ക​ൾ കൂ​ടി നാ​റ പു​റ​ത്തു​വി​ട്ട​ത്. 

ബാ​ക്കി​യു​ള്ള മു​ഴു​വ​ൻ രേ​ഖ​ക​ളും പു​റ​ത്തു​വി​ട​ു​മെ​ന്ന്​ ട്രം​പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം സി.​െ​എ.​എ, എ​ഫ്.​ബി.​െ​എ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി 30,000ത്തോ​ളം രേ​ഖ​ക​ൾ ര​ഹ​സ്യ​മാ​യി​ത്ത​ന്നെ വെ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
1963ലാണ്​ കെന്നഡി കൊല്ലപ്പെട്ടത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsreleasedjohn f kennedyassassination records
News Summary - 676 more JFK assassination records released -World news
Next Story