Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ സൈനിക...

യു.എസ്​ സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു; ആറു​ സൈനികരെ കാണാതായി

text_fields
bookmark_border
യു.എസ്​ സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു; ആറു​ സൈനികരെ കാണാതായി
cancel

ടോ​ക്യോ: ജ​പ്പാ​നി​ൽ ര​ണ്ട്​ യു.​എ​സ്​ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ത​ക​ർ​ന്ന്​ അ​ഞ്ചു നാ​വി​ക​രെ കാ​ണാ​താ​യി. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ര​ണ്ടു​പേ​രെ ര​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ജ​പ്പാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്​ മാ​ത്ര​മാ​ണ്​ പ്ര​തി​രോ​ധ​മ​ന്ത്രി ത​കേ​ശി ഇ​വാ​യ സ്​​ഥി​രീ​ക​രി​ച്ച​ത്.

ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും മ​റ്റൊ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണെ​ന്നും നാ​വി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​നി​ടെ ആ​കാ​ശ​ത്താ​ണ്​ ഹി​രോ​ഷി​മ​ക്ക​ടു​ത്ത ഇ​വാ​കു​നി എ​ന്ന സ്​​ഥ​ല​ത്ത്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജ​പ്പാ​നും യു.​എ​സും സം​യു​ക്​​ത​മാ​യാ​ണ്​ ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ഒ​മ്പ​ത്​ ജാ​പ്പ​നീ​സ്​ വി​മാ​ന​ങ്ങ​ളും മൂ​ന്നു​ ക​പ്പ​ലു​ക​ളും അ​പ​ക​ട​മേ​ഖ​ല​യി​ലെ​ത്തി​യ​താ​യി ജ​പ്പാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്​​ച ര​ണ്ടി​നാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ര​യി​ൽ​നി​ന്ന്​ ഏ​ക​ദേ​ശം 320 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ സം​ഭ​വം. ര​ണ്ടു​പേ​ർ സ​ഞ്ച​രി​ച്ച എ​ഫ്.​എ ഫൈ​റ്റ​ർ ജെ​റ്റും അ​ഞ്ചു​പേ​രു​ണ്ട​യി​രു​ന്ന കെ.​സി-130 ജെ​റ്റു​മാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanworld newsmalayalam newsUS Military Planes CrashMarines Missing
News Summary - 6 Marines Missing After 2 US Military Planes Crash off -World News
Next Story