Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്ലോറിഡയിൽ നടപ്പാലം...

ഫ്ലോറിഡയിൽ നടപ്പാലം തകർന്ന്​ നാലു മരണം

text_fields
bookmark_border
ഫ്ലോറിഡയിൽ നടപ്പാലം തകർന്ന്​ നാലു മരണം
cancel

മിയാമി: ഫ്ലോറിഡയിൽ പുതിയ രീതിയിൽ പണിത നടപ്പാലം തകർന്നു വീണ്​ നാലു മരണം. വ്യാഴാഴ്​ച ഉച്ചക്ക്​ ഇന്ത്യൻ സമയം 1.30ന് നാണ്​ സംഭവം. പടിഞ്ഞാറൻ മിയാമിയി​െല തിരക്കേറിയ റോഡിലേക്കാണ്​ പാലം പൊളിഞ്ഞു വീണത്​. അപകടത്തിൽ ഏട്ട്​ വാഹനങ്ങൾ തകർന്നു. പാലത്തി​​​​​​െൻറ അവശിഷ്​ടങ്ങൾക്കടിയിൽ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. രക്ഷ​െപ്പടുത്തിയ ഒമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്വീറ്റ് വാട്ടർ സിറ്റിയുമായി ഫ്ലോറിഡ ഇൻറർ നാഷണൽ യൂണിവേഴ്സിറ്റി ക്യാംപസിനെ ബന്ധിപ്പിക്കുന്ന പാലമാണു തകർന്നത്. വിദ്യാർഥികൾക്ക്​ സുരക്ഷിതമായി റോഡ്​ മുറിച്ചു കടക്കുന്നതിനായാണ്​ പാലം പണിതിരുന്നത്​. താഴെയുള്ള റോഡിൽ വാഹനങ്ങൾ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട സമയത്താണ് പാലം തകർന്നുവീണതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇതാണു അപകടത്തി​​​​​​െൻറ വ്യാപ്തി വർധിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. 

Bridge-Collapsed

പാലം തകർന്നു വീഴു​േമ്പാൾ മുകളിൽ ജോലിക്കാരുണ്ടായിരു​ന്നുവെന്ന്​ പാലം പണി ഏ​െറ്റടുത്തിരുന്ന ഏജൻസി അറിയിച്ചു. അവരുടെ നില എന്താണെന്ന്​ അറിയില്ലെന്നും അധികൃതർ വ്യക്​തമാക്കി. 

റോഡു മുറിച്ചുകടക്കവെ പതിനെട്ടുകാരിയായ വിദ്യാർഥിനി മരിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപ്പാലം നിർമിക്കാൻ തീരുമാനിച്ചത്.174 അടി നീളമുള്ള പാലത്തിന്​ 960 ടൺ ഭാരവുമുണ്ട്​. പാലത്തി​​​​​​െൻറ വിവിധ ഭാഗങ്ങൾ ഇപ്പോഴും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്നും രക്ഷാപ്രവർത്തനം നടത്തുന്നവർ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floridaworld newsmalayalam newsBridge Collapses
News Summary - 4 People Killed When New Pedestrian Bridge Collapses Near Miami - World News
Next Story