ഷിക്കാഗോയിലെ ആശുപത്രിയിൽ വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു
text_fieldsഷിക്കാഗോ: യു.എസിൽ ഷിക്കാഗോയിലെ ആശുപത്രിയിൽ അതിക്രമിച്ചു കയറിയ തോക്കുധാരി മൂന്നുപേരെ വെടിെവച്ചുകൊന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. സംഭവത്തിനു ശേഷം അക്രമിയും വെടിേയറ്റു മരിച്ചു. അക്രമി സ്വയം വെടിെവച്ചതാണോ പൊലീസ് വെടിവെച്ചുകൊന്നതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. തെക്കൻ സിറ്റിയിലെ മേഴ്സി ആശുപത്രിയിലാണ് വെടിവെപ്പ് നടന്നത്.
ആക്രമണത്തിന് മുമ്പ് പാർക്കിങ് ഏരിയയിൽ വെച്ച് അക്രമി സ്ത്രീയുമായി വാക് തർക്കം നടത്തിയിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തർക്കത്തിനൊടുവിൽ സ്ത്രീയുെട നെഞ്ചിലേക്ക് ഇയാൾ പലതവണ വെടിയുതിർത്തു. സ്ത്രീ നിലത്തു വീണ ശേഷവും വെടിയുതിർത്തിരുന്നു. അതിനുശേഷം ആശുപത്രിയിലേക്ക് ഒാടിക്കയറി വെടിവെക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
