മെക്സിക്കോയിൽനിന്ന് 311 ഇന്ത്യക്കാരെ നാടുകടത്തി
text_fieldsമെക്സിേകാ സിറ്റി: വനിതയടക്കം, 311 ഇന്ത്യക്കാരെ മെക്സിക്കൻ കുടിയേറ്റ അധികൃതർ നാടു കടത്തി. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തുന്നവരെ പുറത്താക്കുന്നതിെൻറ ഭാഗമാ യാണിത്.
മതിയായ രേഖകളില്ലാത്തവരെയാണ് ബോയിങ് 747 വിമാനം വഴി മെക്സികോയിൽനിന്ന് ന്യൂഡൽഹിയിലെത്തിച്ചത്. അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരെ തടയാൻ പരിശോധന കർശനമാക്കിയില്ലെങ്കിൽ ഭീമമായ നികുതി ചുമത്തുമെന്ന ട്രംപ് ഭരണകൂടത്തിെൻറ ഭീഷണിയെ തുടർന്നാണ് മെക്സികോ നടപടികൾ കടുപ്പിച്ചത്.
മെക്സിക്കൻ അതിർത്തി വഴി യു.എസിനെ ലക്ഷ്യം വെച്ചാണ് കുടിയേറ്റക്കാർ എത്തുന്നത്. അതിർത്തിയിൽ വെള്ളം കിട്ടാതെ ദാരുണമായി മരിച്ച ഇന്ത്യൻ ബാലികയെ കുറിച്ചുള്ള റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്.
