Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ൈവറ്റ്​ ഹൗസ്​...

​ൈവറ്റ്​ ഹൗസ്​ കോവിഡ്​ ദൗത്യസംഘത്തിലെ മൂന്നുപേർ ക്വാറൻറീനിൽ

text_fields
bookmark_border
​ൈവറ്റ്​ ഹൗസ്​ കോവിഡ്​ ദൗത്യസംഘത്തിലെ മൂന്നുപേർ ക്വാറൻറീനിൽ
cancel
camera_alt??. ???????? ?????????. ??. ????? ????. ???????? ???

വാഷിങ്​ടൺ: അമേരിക്കയിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം ​െകാടുക്കുന്ന ദൗത്യസംഘത്തിലെ മൂന്നുപേർ ക്വാറൻറീനിൽ. കോവിഡ്​ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണിത്​.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ്​ ഡിസീസ്​ (എൻ.​​െഎ.എ.​െഎ.ഡി)ഡയരക്​ടർ ഡോ. ആൻറണി ഫൗസി, സ​​​െൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ്, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാൻ എന്നിവരാണ്​ ക്വാറൻറീനിൽ കഴിയുന്നത്​. അതേസമയം, ഇവർ ആരുമായാണ്​ സമ്പർക്കം പുലർത്തിയതെന്ന്​ വെളിപ്പെടുത്തിയിട്ടില്ല.

കോവിഡിനെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകുന്നതിലൂടെ ജനങ്ങൾക്ക്​ ഏറെ സുപരിചിതനായ ഉദ്യോഗസ്​ഥനാണ് ​ഡോ. ഫൗസി.​ ഇദ്ദേഹത്തി​​​​െൻറ പരിശോധന ഫലം ​നെഗറ്റീവാണെന്നും പരിശോധന തുടരുമെന്നും എൻ.​​െഎ.എ.​െഎ.ഡി പറഞ്ഞു. ആരോഗ്യസ്​ഥിതി സാധാരണ നിലയിലാണെങ്കിലും ഉചിതമായ മുൻകരുതലുകൾ എടുക്കും. വീട്ടിലിരുന്ന്​ ത​​​​െൻറ ചുമതല നിർവഹിക്കുന്നതായും ഇൻസ്​റ്റിറ്റ്യൂട്ട്​ അധികൃതർ അറിയിച്ചു. റെഡ്​ഫീൽഡി​​​​െൻറയും സ്റ്റീഫൻ ഹാ​​​​െൻറയും ആരോഗ്യനിലയും തൃപ്​തികരമാണെന്ന്​ അധികൃതർ അറിയിച്ചു.

വൈറ്റ്​ ഹൗസിൽ മൂന്നുപേർക്ക്​ കഴിഞ്ഞ ദിവസം കോവിഡ്​-19 സ്​ഥിരീകരിച്ചിരുന്നു. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​​െൻറ ഉപദേഷ്​ടാവും മകളുമായ ഇവാൻകയുടെ പേഴ്​സണൽ അസിസ്​റ്റൻറും വൈസ്​പ്രസിഡൻറ്​ മൈക്​പെൻസി​​​​െൻറ പ്രസ് ​സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്കാണ്​  രോഗബാധ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uswhite housequarantinecovid 19Dr. Anthony FauciDr. Robert RedfieldStephen Hahn
News Summary - 3 members of White House covid task force in quarantine
Next Story