ഹിന്ദുസമൂഹത്തെ അഭിനന്ദിച്ച് ട്രംപ്
text_fieldsവാഷിങ്ടണ്‍: ലോകത്തിന്, വിശേഷിച്ച് അമേരിക്കക്ക് മികച്ച സംഭാവന നല്കിയവരാണ് ഹിന്ദു സമൂഹമെന്ന് യു.എസിലെ റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ന്യൂജഴ്സിയില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന റിപ്പബ്ളിക്കന്‍ ഹിന്ദു കൊഅലീഷന്‍ നടത്തുന്ന റാലിയിലേക്ക് ഇന്ത്യന്‍ അമേരിക്കക്കാരെ ക്ഷണിച്ച് തയാറാക്കിയ വിഡിയോ സന്ദേശത്തിലാണ് ട്രംപ് ഹിന്ദുസമൂഹത്തെ പ്രകീര്‍ത്തിച്ചത്.
റാലിയിലെ പരിപാടികള്‍ ഇസ്ലാമിക ഭീകരതയുടെ ആഗോള ഇരകള്‍ക്ക് അനുയോജ്യമായിരിക്കുമെന്നും ട്രംപിന്‍െറ ഓഫിസ് പറഞ്ഞു. ഇന്ത്യന്‍ വംശജനായ ഷെല്ലി കുമാറാണ് റിപ്പബ്ളിക്കന്‍ ഹിന്ദു കൊഅലീഷന്‍ സ്ഥാപിച്ചത്. അമേരിക്കയില്‍ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ സംബന്ധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.