Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയ: യു.എന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നു

text_fields
bookmark_border
സിറിയ: യു.എന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നു
cancel

യുനൈറ്റഡ് നേഷന്‍സ്: അലപ്പോയില്‍ ബശ്ശാര്‍ സൈന്യം ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നു. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് രക്ഷാസമിതി യോഗം ചേര്‍ന്നത്. വ്യാഴാഴ്ച മുതലാണ് റഷ്യന്‍ സൈന്യത്തിന്‍െറ പിന്തുണയോടെ സൈന്യം ആക്രമണം രൂക്ഷമാക്കിയത്. ആക്രമണത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടു.
വ്യോമാക്രമണത്തില്‍ രണ്ട് കുടിവെള്ള വിതരണകേന്ദ്രങ്ങള്‍ തകര്‍ന്നതോടെ 20 ലക്ഷത്തോളം പേര്‍ ദുരിതത്തിലാണ്.വിമതരുടെ അധീനതയിലുള്ള അന്ദറാത് ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പ് സൈന്യം പിടിച്ചെടുത്തതായി റിപോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ശനിയാഴ്ച മാത്രം 42 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story