ഒബാമ ജനിച്ചത് അമേരിക്കയിലെന്ന് ട്രംപിന് വിശ്വാസമായെന്ന് റിപ്പബ്ളിക്കന്‍ പ്രചാരകന്
text_fieldsവാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ജനനം അമേരിക്കയില്‍ തന്നെയാണെന്ന്് ഡൊണാള്‍ഡ് ട്രംപിന് ഇപ്പോള്‍ വിശ്വാസമായെന്ന് റിപ്പബ്ളിക്കന്‍ കാമ്പയിന് വക്താവ് ജാസണ്‍ മില്ലര്‍. ഇക്കാര്യം ട്രംപ് ആവര്‍ത്തിച്ചു നിരസിക്കുന്നതിനിടയിലാണ് പാര്‍ട്ടി തെരഞ്ഞെടുപ്പു പ്രചാരകന് വിശദീകരണവുമായി രംഗത്തത്തെിയത്. ഒബാമ അമേരിക്കന്‍ മണ്ണിലാണ് പിറന്നതെന്ന് വിശ്വസിക്കുന്നില്ളെന്ന് വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചിരുന്നു.
റിപ്പബ്ളിക്കന്‍ പാര്‍ട്ടി ക്യാമ്പയിന് വക്താവ് മറിച്ചാണ് പ്രസ്താവന നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അവര്‍ ചിന്തിക്കുന്നത് പറയാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ട്രംപിന്‍െറ പ്രതികരണം. ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്റനും ആഞ്ഞടിച്ചു. പലതവണയായി അമേരിക്കന്‍ പ്രസിഡന്റിന്‍െറ ജനനം സംബന്ധിച്ച് വിവാദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇദ്ദേഹമാണോ നമ്മുടെ പ്രസിഡന്റാവേണ്ടതെന്ന ചോദ്യമുയര്‍ത്തിയാണ് ഹിലരി പ്രചാരണങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വൃത്തികെട്ടതും മര്‍ക്കടമുഷ്ടി നിറഞ്ഞതുമായ സ്വഭാവം എപ്പോഴാണ് ട്രംപ് അവസാനിപ്പിക്കുകയെന്നും അവര്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.