Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്ക ഇസ്രയേലുമായി...

അമേരിക്ക ഇസ്രയേലുമായി സൈനിക കരാർ ഒപ്പുവെച്ചു

text_fields
bookmark_border
അമേരിക്ക ഇസ്രയേലുമായി സൈനിക കരാർ ഒപ്പുവെച്ചു
cancel

വാഷിങ്​ടൺ: അമേരിക്കയും ഇസ്രയേലും തമ്മിൽ പത്തു വർഷത്തേക്കുള്ള ​സൈനിക സഹകരണ കരാർ ഒപ്പുവെച്ചു. 3800 കോടി അമേരിക്കൻ ഡോളറി​െൻറ സൈനിക സഹായമാണ്​ കരാർ പ്രകാരം അമേരിക്ക ഇസ്രയേലിന്​ നൽകുക. അമേരിക്കയുടെ ചരിത്രത്തിൽ ഒരു വിദേശ രാജ്യവുമായി ഒപ്പുവെക്കുന്ന ഏറ്റവും വലിയ സൈനിക സഹകരണ കരാറാണ്​ ഇത്​. പത്തു മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ്​ ഇരുരാജ്യങ്ങളും കരാറിൽ ഏർപ്പെട്ടത്​. അമേരിക്കൻ വിദേശകാര്യ അണ്ടർ സെക്രട്ടറി തോമസ്​ ഷാനൻ, നെതന്യാഹു സർക്കാറി​െൻറ സുരക്ഷാ സമിതി തലവൻ ജേക്കബ്​ നഗേൽ എന്നിവരാണ്​ വാഷിങ്​ടൺ ഡീസിയിൽ നടന്ന ചടങ്ങിൽ കരാറിൽ ഒപ്പുവെച്ചത്​.

കരാർ പ്രകാരം മിസൈൽ പ്രതിരോധ ഫണ്ട്​ ഇസ്രയേലിനുള്ള അമേരിക്കൻ സൈനിക സഹായത്തിലേക്ക്​ കൂട്ടിച്ചേർക്കും. നിലവിൽ അമേരിക്ക 60 കോടി ഡോളറാണ്​​ മിസൈൽ പ്രതിരോധത്തിനായി പ്രതിവർഷം ഇസ്രയേലിന്​ നൽകുന്നത്​. ഇൗ തുക വർധിപ്പിച്ച്​ കരാറി​െൻറ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​. 2018 വരെയാണ്​ കരാറി​െൻറ കാലപരിധി.

പുതിയ കരാർ അപകടകാരികളായ അയൽക്കാരുള്ള ഇ​സ്രയേലി​െൻറ സു​രക്ഷ ഉയർത്തുന്നതിൽ വലിയ പങ്ക്​ വഹിക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ പറഞ്ഞു. ഒബാമക്ക്​ നന്ദി പറഞ്ഞ ഇസ്രയേൽ പ്രധാനമ​്രന്തി ബെഞ്ചമിൻ നെതന്യാഹു ചരിത്രപരമായ ഇൗ ഉടമ്പടി ഇസ്രയേലീ സൈന്യത്തെ അടുത്ത ഒരു ദശകത്തേക്ക്​ കൂടുതൽ ബലപ്പെടുത്തുമെന്ന്​ പ്രതികരിച്ചു. അമേരിക്ക– ഇസ്രയേൽ സൗഹൃദം എത്ര ദൃഢമാണെന്ന്​ കരാർ തെളിയിക്കു​ന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:america israel
Next Story