Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എന്‍ സെക്രട്ടറി...

യു.എന്‍ സെക്രട്ടറി ജനറല്‍ മത്സരത്തില്‍നിന്ന് ക്രിസ്റ്റ്യാന പിന്‍മാറി

text_fields
bookmark_border
യു.എന്‍ സെക്രട്ടറി ജനറല്‍ മത്സരത്തില്‍നിന്ന് ക്രിസ്റ്റ്യാന പിന്‍മാറി
cancel

യുനൈറ്റഡ് നാഷന്‍സ്: യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് ക്രിസ്റ്റ്യാന ഫിഗ്വേര്‍സ് പിന്‍മാറി. കോസ്റ്ററിക്കന്‍ നയതന്ത്രജ്ഞനാണ് ട്വിറ്ററില്‍ ഇവരുടെ പിന്‍മാറ്റം പ്രഖ്യാപിച്ചത്. യു.എന്‍ ഫ്രേംവര്‍ക് കണ്‍വെന്‍ഷന്‍ ഫോര്‍ കൈ്ളമറ്റ് ചെയ്ഞ്ചിന്‍റ എക്സിക്യൂട്ടിവ് സെക്രട്ടറിയായിരുന്ന  ക്രിസ്റ്റ്യാന  പാരിസ് ഉടമ്പടി വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്.

യു.എന്നിനോടുള്ള വിധേയത്വം കൊണ്ടും തെരഞ്ഞെടുപ്പ് പ്രക്രിയക്കുവേണ്ടി കൂടുതല്‍ സൗകര്യം ഒരുക്കിക്കൊടുക്കാനും വേണ്ടിയാണ് പിന്‍മാറ്റം എന്ന് യു.എന്‍ അസംബ്ളി പ്രസിഡന്‍റ് മോഗന്‍സ് ലിക്കെട്ടോഫ്റ്റ് അറിയിച്ചത്.
എന്നാല്‍, യു.എന്‍ മേധാവിത്വ പദവിയിലേക്ക് ലഭിക്കേണ്ട സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുടെ മതിയായ പിന്തുണ നേടിയെടുക്കുന്നതിലെ പരാജയമാണ് കാരണമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christana
Next Story