Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസ് വക്താവ് അദ്നാനി കൊല്ലപ്പെട്ടതിന് സ്ഥിരീകരണം
text_fieldsbookmark_border
വാഷിങ്ടണ്‍: ഐ.എസ് വക്താവ് അബു മുഹമ്മദ് അല്അദ്നാനി യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം വടക്കന്‍ സിറിയയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് ആണ് പുറത്തുവിട്ടത്. ആഗസ്റ്റ് 30നു നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് അദ്നാനി കൊല്ലപ്പെട്ടത്. ഡ്രോണില്‍നിന്ന് മിസൈലുകള്‍ അദ്നാനി സഞ്ചരിച്ചിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഐ.എസിന്‍െറ മുഖ്യ വക്താവായിരുന്ന അദ്നാനി മറ്റു പ്രധാന ചുമതലകളും വഹിച്ചിരുന്നു.
പാരിസ്, ബ്രസല്‍സ്, ഇസ്തംബൂള്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ ഐ.എസിന്‍െറ ആക്രമണങ്ങളില്‍ മുഖ്യപങ്കുണ്ടായിരുന്നു. അദ്നാനിയെ കൊലപ്പെടുത്തിയത് റഷ്യയാണെന്ന് അവകാശവാദമുയര്‍ന്നിരുന്നു. എന്നാല്‍, റഷ്യയുടെ തമാശയാണെന്ന് പറഞ്ഞ് പെന്റഗണ്‍ തള്ളി.
Next Story
