യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടുന്നു –ഹിലരി
text_fieldsവാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ അനാവശ്യ ഇടപെടല്‍ നടത്തുന്നതായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ ആരോപിച്ചു. ‘ട്രംപ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായതു മുതലാണ് റഷ്യ ഈ വിഷയത്തില്‍ സജീവമായി ഇടപെട്ട് തുടങ്ങിയതെന്നും ഇത്തരമൊരനുഭവം യു.എസ് ചരിത്രത്തില്‍ ആദ്യമായാണെ’ന്നും ഹിലരി മാധ്യമങ്ങളോടു പറഞ്ഞു.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി വളരെ നേരത്തേ സഖ്യം പ്രഖ്യാപിച്ച ട്രംപിന് റഷ്യന്‍ നയങ്ങളോടും ചായ്വുണ്ട്. യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടിനെക്കുറിച്ച് അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുകയാണെന്ന് വാഷിങ്ടണ്‍പോസ്റ്റ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശ്വസനീയ കേന്ദ്രത്തില്‍നിന്നാണ് വിവരം ലഭിച്ചതെന്ന് ഹിലരി വ്യക്തമാക്കി.
