Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ...

അമേരിക്കയിൽ ശിരോവസ്​ത്രം ധരിച്ച സ്​ത്രീയെ കുത്തിക്കൊന്നു

text_fields
bookmark_border
അമേരിക്കയിൽ ശിരോവസ്​ത്രം ധരിച്ച സ്​ത്രീയെ കുത്തിക്കൊന്നു
cancel

ന്യൂയോർക്ക്​: അമേരിക്കയിൽ ശിരോവസ്​ത്രം ധരിച്ച സ്​ത്രീയെ അജ്​ഞാതൻ ക്രൂരമായി കുത്തിക്കൊന്നു. ന്യുയോർക്കിൽ ബുധനാഴ്​ച രാത്രി പലചരക്ക്​ കട അടച്ചശേഷം ഭർത്താവായ ഷംസുൽ അലാം ഖാനൊപ്പം വീട്ടി​ലേക്ക്​ ​പോകവെയാണ്​ നസ്​മ ഖനാം എന്ന 60കാരിക്ക്​ കുത്തേറ്റത്​. ​രാത്രി 9.15 ഒാടെയായിരുന്നു സംഭവം. നസ്​മയെ അടിച്ചു വീഴ്​ത്തിയ ശേഷം​ അജ്​ഞാതൻ അക്രമിക്കുകയായിരുന്നു എന്നാണ്​​ ന്യൂയോർക്ക്​ ഡെയ്​ലി റിപ്പോർട്ട്​ ചെയ്​തത്​.  

നാല്​ ഇഞ്ച്​ നീളമുള്ള കത്തി കൊണ്ട്​ നസ്​മയുടെ നെഞ്ചിൽ അക്രമി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസ്​മിനെ ഭർത്താവ്​ താങ്ങിയെടുത്തെങ്കിലും രക്​തം അദ്ദേഹത്തി​​െൻറ കൈകളിലൂടെ ധാരാളമായി ​ഒഴുകുകയായിരുന്നുവെന്നാണ്​ ദ​ൃക്​സാക്ഷി പറയുന്നത്​. ഉടൻ അടുത്തുള്ള ആശു​പത്രിയി​െലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻ സ്​കൂൾ അധ്യാപികയായിരുന്ന നസ്​മ മൂന്ന്​ കുട്ടികളുടെ മാതാവാണ്​. ബാംഗ്ലാദേശ്​ വംശജരായ ഇരുവരും 2009ലാണ്​ അമേരിക്കയിലേക്ക്​ കുടിയേറിയത്​. ആഴച്​കൾക്കുമുമ്പ്​ ബംഗ്ലാദേശി വംശജനായ മുസ്​ലിം പുരോഹിതനും സഹായിയും അജ്​ഞാത​​െൻറ കുത്തേറ്റ്​ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തിൽ അ​ന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും തെരുവിലെ കാമറയിൽ ഒരാൾ ഒാടുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ന്യൂയോർക്ക് പൊലീസ്​ പറഞ്ഞു.

 

 

 

 

​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knife attack
Next Story