സമാധാനപാലകര്‍ക്ക് ആദരം: യു.എന്‍പട്ടികയില്‍ അഞ്ച് ഇന്ത്യക്കാര്‍
text_fieldsന്യൂയോര്‍ക്: ലോകസമാധാനത്തിനായി ജീവിതം ബലിയര്‍പ്പിച്ച124 പേരെ യു.എന്‍ ആദരിക്കും. പട്ടികയില്‍ നാലു സമാധാനപാലകരും സിവിലിയനുമുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ യു.എന്‍ സമാധാനദൗത്യത്തില്‍ പങ്കാളികളായ ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നല്‍കി ആദരിക്കും.ഹെഡ്കോണ്‍സ്റ്റബ്ള്‍ ശുഭ്കരണ്‍ യാദവ്, റൈഫ്ള്‍മാന്‍ മനീഷ് മാലിക്, ഹവില്‍ദാര്‍ അമല്‍ ദേക, നായിക് രാകേഷ് കുമാര്‍, ഗഗന്‍ പഞ്ചാബി എന്നീ ഇന്ത്യക്കാര്‍ക്കാണ് മരണാനന്തര ബഹുമതിയായി ഡാഗ് ഹാമര്‍സ്കോള്‍ഡ് മെഡല്‍ സമ്മാനിക്കുക. യു.എന്നിന്‍െറ കോംഗോ ദൗത്യത്തിനിടെ കൊല്ലപ്പെട്ടവരാണ് ശുഭ്കരണും മനീഷും. ശുഭ്കരണ്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലും മനീഷ് ആഗസ്റ്റിലുമാണ് കൊല്ലപ്പെട്ടത്. യു.എന്‍ പ്രത്യേക സൈന്യത്തിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെ കഴിഞ്ഞ ജൂണിലാണ് അമല്‍ ദേക കൊല്ലപ്പെടുന്നത്.
യു.എന്നിന്‍െറ ദക്ഷിണ സുഡാന്‍ ദൗത്യത്തിനിടെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാകേഷ് കൊല്ലപ്പെട്ടത്. യു.എന്നിന്‍െറ സന്നദ്ധ സേവകനായിരുന്ന ഗഗന്‍ കഴിഞ്ഞ ജനുവരിയില്‍ കൊല്ലപ്പെടുകയായിരുന്നു. അന്താരാഷ്ട്ര സമാധാനപാലകദിനത്തിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക.
ചൈന ഷേക്സ്പിയര്‍ നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
