മുസ് ലിംകള്‍ക്ക് വിലക്ക്; നിര്‍ദേശം മാത്രമെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍: മുസ്ലിംകള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്ന വിവാദ പ്രസ്താവന ഡൊണാള്‍ഡ് ട്രംപ് മയപ്പെടുത്തി. മുസ്ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നത് താല്‍ക്കാലിക അഭിപ്രായം മാത്രമാണെന്നും വെറുമൊരു നിര്‍ദേശം മാത്രമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
താല്‍ക്കാലിക വിലക്ക് ഇതുവരെ ആരും ഏര്‍പ്പെടുത്താന്‍ തയാറായിട്ടില്ളെന്നും കാര്യങ്ങള്‍ വ്യക്തമാകുന്നതുവരെ വിലക്ക് വെറും നിര്‍ദേശമായിത്തന്നെ നിലനില്‍ക്കുമെന്നും ട്രംപ് പറഞ്ഞു. ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരവാദം യാഥാര്‍ഥ്യമാണ്. പാരിസിലായാലും, സാന്‍ ബെര്‍ണാന്‍ഡിനോയിലായാലും, ലോകത്തെവിടെയായാലും. അവര്‍ക്കത് നിഷേധിക്കണമെന്നുണ്ടെങ്കില്‍ നിഷേധിക്കാം. എന്നാല്‍, താനത് നിഷേധിക്കാന്‍ തയാറല്ളെന്നും സാദിഖ് ഖാനെ സൂചിപ്പിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.
ഖാന്‍െറ വിമര്‍ശകനാണെങ്കിലും മുസ്ലിംകള്‍ക്കുള്ള വിലക്ക് സാദിഖ് ഖാന് ബാധകമല്ളെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇസ്ലാമിക ഭീകരവാദമില്ളെന്ന ഖാന്‍െറ വാദം ഞാന്‍ സ്വീകരിക്കുന്നു. ഇപ്പോള്‍ ഇസ്ലാമിക ഭീകരവാദം ലോകത്തെമ്പാടുമുണ്ട്. ദുരന്തമാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള കാര്യങ്ങള്‍ നിഷേധിക്കുന്നതില്‍ നമ്മുടെ പ്രസിഡന്‍റിനെപ്പോലെയാണ് ഖാനെന്നും ട്രംപ് പറഞ്ഞു.
ശതകോടീശ്വരനായ പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്ക് ഇസ്ലാമിനെക്കുറിച്ച് അജ്ഞതനിറഞ്ഞ വീക്ഷണമാണുള്ളതെന്നും മുസ്ലിമായിരിക്കെ തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ താമസിക്കാന്‍ സാധ്യമാണെന്നും സാദിഖ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ട്രംപ് ഏറെ വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തിയ പ്രസ്താവന നടത്തിയത്. മുസ്ലിംകള്‍ക്കു അമേരിക്കയില്‍ പ്രവേശിക്കുന്നതിനു സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്‍െറ പരാമര്‍ശം.
അതിനിടെ, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെ നാമനിര്‍ദേശം ചെയ്യുമെന്ന ചോദ്യത്തില്‍നിന്ന് ട്രംപ് ഒഴിഞ്ഞുമാറി. ക്ളീവ്ലന്‍ഡ് കണ്‍വെന്‍ഷനില്‍വെച്ച് പ്രഖ്യാപിക്കാമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, സെനറ്റര്‍മാരായ ബോബ് കോര്‍കറെയും ജെഫ് സെഷന്‍സിനെയും അദ്ദേഹം പുകഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
