Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിജാബ് വിവേചനം: പൊലീസിനെതിരെ കേസ്

text_fields
bookmark_border
ഹിജാബ് വിവേചനം:   പൊലീസിനെതിരെ കേസ്
cancel

ലോസ്ആഞ്ജലസ്: ഹിജാബ് ധരിച്ചതിന്‍െറ പേരില്‍ വിവേചനത്തിന് വിധേയരായെന്ന് ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയയില്‍ രണ്ട് ഹരജികള്‍ ഫയല്‍ ചെയ്തു. ഒരു കേസില്‍ പൊലീസുകാരനെതിരെയാണ് കുറ്റം ആരോപിക്കുന്നത്. സംശയത്തിന്‍െറ പേരില്‍ അറസ്റ്റിലായ സ്ത്രീയുടെ ഹിജാബ് ലോങ്ബീച്ച് പൊലീസ് ബലംപ്രയോഗിച്ച് നീക്കിയെന്നാണ് ആരോപണം. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) ആണ് ഇവര്‍ക്കുവേണ്ടി ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. മറ്റൊരു ഹരജിയില്‍, ലഗുന ബീച്ചിലെ കഫെയിലിരിക്കെ ഹിജാബ് ധരിച്ചത്തെിയ ആറ് സ്ത്രീകളെ റസ്റ്റാറന്‍റില്‍നിന്ന് മാനേജര്‍ പുറത്താക്കിയെന്ന് ആരോപിക്കുന്നു. ലോസ് ആഞ്ജലസിലും സാന്‍ഫ്രാന്‍സിസ്കോയിലും വംശീയവിവേചനം വര്‍ധിക്കുന്നുവെന്ന പ്രചാരണം ശക്തമാവുന്നതിനിടയിലാണ് ഹരജികള്‍ ഫയല്‍ചെയ്യുന്നത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story