ഇറാഖിലും സിറിയയിലും തീതുപ്പാന്‍ ബി-52 ബോംബറുകള്‍ എത്തുന്നു
text_fieldsവാഷിങ്ടണ്‍: സിറിയക്കു പുറമെ ഇറാഖിലും ചുവടുറപ്പിച്ച ഐ.എസിനെ തുരത്താന്‍ അമേരിക്കയുടെ മാരക പ്രഹരശേഷിയുള്ള ബി-52 ബോംബറുകള്‍ എത്തുന്നു. ഇതുവരെ യു.എസ് സേനക്കൊപ്പമുണ്ടായിരുന്ന ബി-1 ലാന്‍സേഴ്സ് വിമാനങ്ങള്‍ പിന്‍വലിച്ചാണ് ആക്രമണം കൊഴുപ്പിക്കാന്‍ പുതിയവ എത്തുന്നത്.
മേഖലയില്‍ അഫ്ഗാനിസ്താനിലുള്‍പ്പെടെ മുമ്പും വ്യാപകമായി തീതുപ്പിയ ബി-52 ബോംബറുകള്‍ക്ക് 70,000 പൗണ്ട് വഹിക്കാന്‍ ശേഷിയുണ്ട്. ഗ്രാവിറ്റി ബോംബുകള്‍, ക്ളസ്റ്റര്‍ ബോംബുകള്‍, ക്രൂയിസ് മിസൈലുകള്‍, നേരിട്ട് ആക്രമണം നടത്താവുന്ന ആയുധങ്ങള്‍ തുടങ്ങിയവയൊക്കെയും ബി-52 ബോംബറുകളില്‍ ലക്ഷ്യത്തിലത്തെിക്കാവുന്നവയാണ്.
ഐ.എസ് നിയന്ത്രണത്തിലുള്ള ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസിലിലും ആക്രമണത്തിന് അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യത്തോടെ ആക്രമണം നടത്തുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഐ.എസ് ഭരണകേന്ദ്രമായി പറയുന്ന റഖയിലേക്കുള്ള പ്രധാന റോഡുമാര്‍ഗം അടച്ചശേഷമാകും ആക്രമണം നടത്തുക.
ഇറാഖ് സേന, കുര്‍ദ് പെഷ്മര്‍ഗകള്‍ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും ഈ വര്‍ഷത്തോടെ ഐ.എസിന് അന്ത്യംകുറിക്കുമെന്നും അമേരിക്കയുടെ പ്രത്യേക പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
