Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ആദ്യ ഖുര്‍ആന്‍ ...

യു.എസിൽ ആദ്യ ഖുര്‍ആന്‍ എക്സിബിഷന്‍ ഒക്ടോബര്‍ 15 മുതല്‍

text_fields
bookmark_border
യു.എസിൽ ആദ്യ ഖുര്‍ആന്‍ എക്സിബിഷന്‍ ഒക്ടോബര്‍ 15 മുതല്‍
cancel

വാഷിങ്ടണ്‍: മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിന്‍െറ വിപുലമായ പ്രദര്‍ശനം യു.എസില്‍ നടത്താനൊരുങ്ങുന്നു. മ്യൂസിയങ്ങളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും സംഘടനയായ ‘സ്മിത്സോനിയന്‍’ ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു പ്രദര്‍ശനം അമേരിക്കയില്‍ നടക്കുന്നത്. ഒക്ടോബര്‍ 15ന് തുടങ്ങുന്ന എക്സിബിഷന്‍ 2017 ഫെബ്രുവരി വരെ നീണ്ടുനില്‍ക്കും.  ഇസ്ലാമും ഖുര്‍ആനും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായി മുന്നോട്ടുവരുന്നുവെന്നും ഈ പ്രദര്‍ശനം വൈവിധ്യമാര്‍ന്ന ഒരു ചരിത്രം അവതരിപ്പിക്കാനുള്ള അവസരം ആണെന്നും ക്യുറേറ്റര്‍ ഓഫ് ഇസ്ലാമിക് ആര്‍ട്ടിന്‍െറ മേധാവി മസ്സൂമ ഫര്‍ഹാദ് പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഖുര്‍ആന്‍ പതിപ്പടക്കം ഇവിടെ പ്രദര്‍ശിപ്പിക്കും.

Show Full Article
TAGS:quran 
Next Story