Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരട്ട നക്ഷത്രങ്ങളെ ചുറ്റുന്ന ഭീമന്‍ ഗ്രഹത്തെ കണ്ടെത്തി

text_fields
bookmark_border
ഇരട്ട നക്ഷത്രങ്ങളെ ചുറ്റുന്ന ഭീമന്‍ ഗ്രഹത്തെ കണ്ടെത്തി
cancel

ന്യൂയോര്‍ക്: ഇരട്ട നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഭീമന്‍ സൗരേതര ഗ്രഹത്തെ ഗവേഷകര്‍ കണ്ടത്തെി. 2009ല്‍ നാസ വിക്ഷേപിച്ച കെപ്ളര്‍ ദൂരദര്‍ശിനി നടത്തിയ നിര്‍ണായക നിരീക്ഷണത്തിലാണ് വ്യാഴത്തിനു സമാനമായ വാതക ഭീമന്‍ ഗ്രഹത്തെ തിരിച്ചറിഞ്ഞത്. കെപ്ളര്‍ 1647ബി എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ഗ്രഹം സിഗ്നസ് രാശിയിലെ ഇരട്ട നക്ഷത്രത്തെയാണ് ചുറ്റുന്നത്.

ഗുരുത്വാകര്‍ഷണത്താല്‍ പരസ്പരം പരിക്രമണം ചെയ്യുന്ന നക്ഷത്രങ്ങളെയാണ് ഇരട്ട നക്ഷത്രങ്ങള്‍ എന്നു വിളിക്കുന്നത്. ഇതിനുമുമ്പും ഇത്തരം നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടത്തെിയിട്ടുണ്ടെങ്കിലും ഇത്രയും വലുപ്പത്തിലുള്ളതിനെ തിരിച്ചറിയുന്നത് ഇതാദ്യമായാണ്. കണ്ടത്തെിയതില്‍വെച്ച് ഏറ്റവും ദൈര്‍ഘ്യത്തില്‍ മാതൃനക്ഷത്രത്തെ വലംവെക്കുന്ന സൗരേതര ഗ്രഹവും ഇതുതന്നെയാണ്. 1107 ദിവസങ്ങള്‍കൊണ്ടാണ് ഈ ഗ്രഹം മാതൃനക്ഷത്രത്തെ ചുറ്റുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story