Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയും പാകിസ്താനും...

ഇന്ത്യയും പാകിസ്താനും സുരക്ഷാരംഗത്ത് സഹകരണം ശക്തമാക്കണം

text_fields
bookmark_border

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ സുരക്ഷാരംഗത്ത് സഹകരണം ശക്തമാക്കണമെന്ന് യുഎസ്. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് മാധ്യമവക്താവ് മാര്‍ക് ടോണറുടേതാണ് പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം യു.എസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ ഭീഷണി നേരിടുന്ന അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താനും ഇരുവര്‍ക്കുമിടയിലെ സഹകരണം ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് ന്യായീകരണമില്ളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ താന്‍ പിന്തുണക്കുന്നതായും മാര്‍ക് ടോണര്‍ പറഞ്ഞു.

Show Full Article
TAGS:india 
Next Story