Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ പോപ്പ്​ ഗായിക...

യു.എസ്​ പോപ്പ്​ ഗായിക ക്രിസ്​റ്റീന ഗ്രിമ്മി ​വെടിയേറ്റു മരിച്ചു

text_fields
bookmark_border
യു.എസ്​ പോപ്പ്​ ഗായിക ക്രിസ്​റ്റീന ഗ്രിമ്മി ​വെടിയേറ്റു മരിച്ചു
cancel

േഫളാറിഡ: യു.എസ് ടാലൻറ് ഷോയായ ദി വോയ്സിലൂടെ ലോക ശ്രദ്ധ നേടിയ അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു. ഒാർലാൻഡോയിലെ സ്റ്റേജ്പരിപാടിക്കിടെയാണ് അജ്ഞാതൻ ഗായികയെ വെടിവെച്ച് കൊന്നത്. ഉടന്‍ തന്നെ ക്രിസ്റ്റീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്നലെ പ്രാദേശിക സമയം 10.30ഓടെയായിരുന്നു സംഭവം.

പരിപാടി കഴിഞ്ഞതിന് ശേഷം സ്‌റ്റേജിന് പിന്നില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു അക്രമി നിറയൊഴിച്ചത്.ഗായികയെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് മരിച്ചു.പുലര്‍ച്ചെയോടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചത്. സംഭവം നടക്കുമ്പോള്‍ ക്രിസ്റ്റീനയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christina grimmi
Next Story