Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂയോര്‍ക്കില്‍...

ന്യൂയോര്‍ക്കില്‍ തെരുവിന് മുഹമ്മദ് അലിയുടെ പേര്

text_fields
bookmark_border
ന്യൂയോര്‍ക്കില്‍ തെരുവിന് മുഹമ്മദ് അലിയുടെ പേര്
cancel

ന്യൂയോര്‍ക്: അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ ആദരിക്കാന്‍ യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു തെരുവിന് അദ്ദേഹത്തിന്‍െറ പേരുനല്‍കി. ന്യൂയോര്‍ക് സിറ്റിയിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനടുത്ത വെസ്റ്റ് തേര്‍ട്ടിതേഡ് സ്ട്രീറ്റിനെയാണ് മുഹമ്മദ് അലി വേ എന്ന് പേരുമാറ്റിയത്. അലിയുടെ ബോക്സിങ് പോരാട്ടങ്ങളില്‍ പലതിനും വേദിയായ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന് സമീപത്തെ തെരുവിന് പേര് നല്‍കുന്നതിലൂടെ തങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കുകയാണെന്ന് മേയര്‍ ബില്‍ ഡി ബ്ളാസിയോ പറഞ്ഞു. ജോ ഫ്രേസിയര്‍ക്കെതിരെ 1971ല്‍ നടന്ന ‘നൂറ്റാണ്ടിന്‍െറ പോരാട്ട’ത്തിനുള്‍പ്പെടെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനാണ് വേദിയായത്.
 

Show Full Article
TAGS:muhammad ali 
Next Story