ഫേസ്ബുക്കില്‍ തോക്കുവില്‍പനക്ക് വിലക്ക്
text_fieldsന്യൂയോര്‍ക്ക്: ഫേസ്ബുക്ക് പേജിലൂടെയും ഇന്‍സ്്റ്റാഗ്രാമിലൂടെയും അനധികൃതമായി നടത്തിവരുന്ന തോക്കുവില്‍പന നിരോധിക്കുമെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെയുള്ള സ്വകാര്യവും പരസ്യവുമായ തോക്കുവില്‍പനയാണ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഒൗദ്യോഗികമായി തോക്കുവില്‍പന നടത്താന്‍ ലൈസന്‍സുള്ള ഇടപാടുകാര്‍ക്കും, ക്ളബുകള്‍ക്കും നിരോധം ബാധകമല്ല.
അനധികൃത ഒൗഷധങ്ങള്‍, കഞ്ചാവ് തുടങ്ങിയവ വില്‍പന നടത്തുന്നത് ഫേസ്ബുക്ക് നേരത്തത്തെന്നെ വിലക്കിയിരുന്നു. തോക്കുവില്‍പനയില്‍ ഫേസ്ബുക്കിന് പ്രത്യക്ഷമായി പങ്കില്ളെങ്കിലും ഇക്കാര്യത്തില്‍ ഒട്ടേറെ സാധ്യതകള്‍ ഈ സാമൂഹിക മാധ്യമത്തിനുണ്ട്. ഉപഭോക്താക്കളുടെ സഹായത്തോടെ പുതിയ നിയമം ലംഘിക്കുന്നവരെ കണ്ടത്തൊനും നിയമലംഘനം നടത്തുന്ന പോസ്്റ്റുകള്‍ ഉള്‍പ്പടെ നീക്കം ചെയ്യാനുമാണ് തീരുമാനമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
