വാനമ്പാടികള്‍ പാടും, മനുഷ്യരെപ്പോലെ
text_fields
വാഷിങ്ടണ്‍: ഓപറ ഗായകന്‍െറ സ്വനപേടകം പോലെയാണ് വാനമ്പാടികളുടെതുമെന്ന് പഠനം. ബംഗാളീസ് ഫിഞ്ചസ് എന്ന ഇനം പക്ഷികളില്‍ നടത്തിയ പഠനത്തിലാണ് ഇവയുടെ സ്വനപേടകങ്ങള്‍ക്ക് മികച്ച പരിശീലനം നേടിയ സംഗീതജ്ഞനെപ്പോലെ വ്യത്യസ്ത ശ്രുതികള്‍ പുറപ്പെടുവിക്കാനാവുമെന്നും കണ്ടത്തെിയത്.
തലച്ചോറിന്‍െറയും സ്വനപേടകത്തിലെ പേശികളിലെ വ്യത്യാസത്തെയും അനുസരിച്ചാണ് പക്ഷികളുടെ സംഗീതത്തില്‍ ഭേദങ്ങളുണ്ടാവുന്നത്. ശബ്ദനിയന്ത്രണത്തിന് മനുഷ്യരുടേതുപോലെ തന്നെ സങ്കീര്‍ണമായ ഘടനയാണ് പക്ഷികളുടെ തലച്ചോറിലുമുള്ളത്. ഇലക്ട്രോമയോഗ്രഫി രീതി അവലംബിച്ചാണ് പക്ഷികള്‍ ശബ്ദമുണ്ടാക്കുമ്പോള്‍ അവയുടെ നാഡികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പഠിച്ചത്. മനുഷ്യരുടെ ശബ്ദനാളത്തില്‍നിന്നും വ്യത്യസ്തമാണ് പക്ഷികളുടേത്.
പക്ഷികളുടെ ശബ്ദനാളത്തിനകത്താണ് സ്വനപേടകമിരിക്കുന്നത്. മനുഷ്യര്‍ക്ക് ഒരു സ്വനപേടകമാണുള്ളതെങ്കില്‍ ഇവക്ക് രണ്ടെണ്ണമുണ്ട്.
അമേരിക്കയിലെ ഇമോറി സര്‍വകലാശാലയിലെ സാമുവല്‍ സോബര്‍ ആണ് ജേണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
