നാസയുടെ ബഹിരാകാശ പരിശീലനത്തിന് ലഭിച്ചത് 18300 അപേക്ഷകള്‍
text_fieldsവാഷിങ്ടണ്‍: അന്യഗ്രഹങ്ങളിലേക്ക് യാത്രപോവാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 18300 അപേക്ഷകളാണ് നാസയുടെ ബഹിരാകാശ യാത്രാപരിശീലനത്തിന് ഇത്തവണ ലഭിച്ചതെന്ന് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ല്‍ ലഭിച്ചതിന്‍െറ മൂന്നിരട്ടി അപേക്ഷകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍, എട്ടു മുതല്‍ 14 പേരെ മാത്രമാണ് തെരഞ്ഞെടുക്കുക. 1978ല്‍ 8000 അപേക്ഷകളാണ് നാസക്ക് ലഭിച്ചത്. അതാണിപ്പോള്‍ പഴങ്കഥയായത്.
2015 ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയായിരുന്നു ബഹിരാകാശ യാത്രാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 1959 മുതല്‍ നാസ നടത്തിവരുന്ന പരിപാടിയില്‍ 338 പേരെയാണ് ഇതുവരെ പരിശീലനം നല്‍കി ബഹിരാകാശത്തേക്ക ്അയച്ചത്.18 മാസം നീളുന്ന നടപടിക്രമങ്ങളിലൂടെയാണ് യാത്രികരുടെ അന്തിമ പട്ടിക തയാറാക്കുക.ബഹിരാകാശത്ത് സഞ്ചരിക്കാന്‍ താല്‍പര്യം കാണിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് അമ്പരപ്പിക്കുന്നതാണെന്ന് നാസ അഡ്മിനിസ്ട്രേറ്ററും മുന്‍ ബഹിരാകാശ യാത്രികനുമായ ചാര്‍ലി ബോള്‍ഡന്‍ പറയുന്നു. 2017ലാണ് പരിശീലന ക്ളാസുകള്‍ തുടങ്ങുക. വ്യാഴാഴ്ചയായിരുന്നു അപേക്ഷ അയക്കേണ്ട അവസാന ദിവസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
