ആപ്പ്ളിനെ ബഹിഷ്കരിക്കണമെന്ന് ട്രംപ്
text_fields
വാഷിങ്ടണ്‍: സാന്‍ബര്‍നാഡിനോ വെടിവെപ്പു കേസിലെ പ്രതിയുടെ ഫോണിന്‍െറ രഹസ്യ കോഡ് നീക്കണമെന്ന കോടതിയുത്തരവ് നിരസിച്ച ആപ്പ്ള്‍ കമ്പനിയെ ബഹിഷ്കരിക്കണമെന്ന് റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
വിവരം നല്കാന് തയാറാവുന്നതുവരെ ഉപഭോക്താക്കള്‍ ആപ്പ്ളിനെ ബഹിഷ്കരിക്കണമെന്ന് സൗത്കരോലൈനയിലെ പ്രൈമറി തെരഞ്ഞെടുപ്പിനു മുമ്പായുള്ള പ്രചാരണത്തിനിടെ ട്രംപ് അണികളെ ആഹ്വാനം ചെയ്തു. ‘ഐഫോണിന് സുരക്ഷാകോഡ് നല്ലതു തന്നെ.
അതേസമയം, കൊല നടത്തിയയാള്‍ ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. അത ്സര്ക്കാറിന്െറ കൈവശമാണുള്ളത്. ആപ്പ്ളിനെ ബഹിഷ്കരിക്കാന്‍ തയാറായാല്‍ അവര്‍ സുരക്ഷാ കോഡ് വെളിപ്പെടുത്തും’ -ട്രംപ് സൂചിപ്പിച്ചു.
‘ഞാന്‍ ഐഫോണും സാംസങ് ഫോണും ഉപയോഗിക്കുന്നുണ്ട്. തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പ്ള്‍ വെളിപ്പെടുത്തുന്നതുവരെ സാംസങ് മാത്രമേ ഉപയോഗിക്കൂ’ -അതിനു ശേഷം ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
