കിഴക്കന്‍ യൂറോപ്പില്‍ യു.എസ് സൈനികശക്തി വര്‍ധിപ്പിക്കുന്നു
text_fieldsവാഷിങ്ടണ്‍: റഷ്യയുടെ മേധാവിത്വം ചെറുക്കുന്നതിന്‍െറ ഭാഗമായി കിഴക്കന്‍ യൂറോപ്പില്‍ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ യു.എസ് നീക്കം. 2017ല്‍ യൂറോപ്പിലെ സൈനിക ചെലവുകളിലേക്ക് നിലവില്‍ ഈയിനത്തില്‍ ചെലവഴിക്കുന്ന 88 കോടി ഡോളര്‍ കുത്തനെ വര്‍ധിപ്പിച്ച് 340 കോടി നല്‍കാനാണ് വൈറ്റ് ഹൗസ് ഉദ്ദേശിക്കുന്നതെന്ന് പെന്‍റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു. നാറ്റോയുടെയും യു.എസിന്‍െയും സൈന്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ സംഭരിക്കാനാണ് ഇത്രയും തുക ചെലവഴിക്കുക. ക്രീമിയയുടെ ലയനത്തിനു പിന്നാലെ മേഖലയില്‍ കരുത്തുറ്റ കക്ഷിയായി മാറിയ സാഹചര്യത്തില്‍ റഷ്യയെ പ്രതിരോധിക്കാന്‍ നാറ്റോയും ബാള്‍ട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയും അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെട്ടിരുന്നു. നാറ്റോയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് യു.എസിന്‍െറ നീക്കമെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍, സൈനികശേഷി വര്‍ധിപ്പിക്കാന്‍ ഇത്രയും വലിയ തുക മാറ്റിവെച്ചത് നിരീക്ഷക വൃത്തങ്ങളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. അമേരിക്കയുടെ നീക്കത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1997ല്‍ ഒപ്പുവെച്ച റഷ്യ-നാറ്റോ ഫൗണ്ടിങ് ആക്ട് പ്രകാരം മേഖലയില്‍ സൈനിക വിന്യാസത്തിന് നിയന്ത്രണമുണ്ട്. യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ബ്രസല്‍സില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിനു ശേഷം പ്രദേശത്ത് സംഘര്‍ഷം കുറഞ്ഞുവരുന്ന
ത ിനിടെയാണ് നാറ്റോ സൈനികശക്തി വര്‍ധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.