Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2050ഓടെ ലോക ജനസംഖ്യ 1000 കോടിയാവുമെന്ന്

text_fields
bookmark_border
2050ഓടെ ലോക ജനസംഖ്യ 1000 കോടിയാവുമെന്ന്
cancel

ന്യൂയോര്‍ക്: 2050ഓടെ ലോക ജനസംഖ്യ 1000 കോടിക്കടുത്തു വരുമെന്ന് റിപ്പോര്‍ട്ട്. 740 കോടിയാണ് ഇപ്പോള്‍ ജനസംഖ്യ. അത് 33 ശതമാനം വര്‍ധിച്ച് 2050ഓടെ 990 കോടിയാവുമെന്നാണ് പോപുലേഷന്‍ റെഫറന്‍സ് ബ്യൂറോയുടെ (പി.ആര്‍.ബി) പ്രവചനം. 2053ഓടെ ജനസംഖ്യ 1000 കോടി കവിയും. ജനനനിരക്ക് കുറവായ യൂറോപ്പില്‍ ജനസംഖ്യ കുറയുകയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇരട്ടിയാവുകയും ചെയ്യുമെന്ന് പി.ആര്‍.ബിയുടെ സി.ഇ.ഒയും പ്രസിഡന്‍റുമായ ജെഫ്രി ജോര്‍ദാന്‍ ചൂണ്ടിക്കാട്ടി. പി.ആര്‍.ബിയുടെ റിപ്പോര്‍ട്ടനുസരിച്ച് 2050ഓടെ ആഫ്രിക്കയിലെ ജനസംഖ്യ 250 കോടിയാവും. യൂറോപ്പില്‍ 74 കോടിയില്‍നിന്ന് 72 കോടിയായി ജനസംഖ്യ കുറയും. 29 രാജ്യങ്ങളില്‍ ജനസംഖ്യ ഇരട്ടിയായി കുതിച്ചുയരും. 42 രാജ്യങ്ങളില്‍ അത് കുറയുകയും ചെയ്യും. അമേരിക്കന്‍ ജനസംഖ്യ 32.4 കോടിയില്‍നിന്ന് 23 ശതമാനം വര്‍ധിച്ച് 39.8 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story