Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2016 10:38 AM GMT Updated On
date_range 6 April 2017 9:31 AM GMTയു.എസില്‍ രണ്ട് വയസുകാരന്‍െറ വെടിയേറ്റ് അമ്മ മരിച്ചു
text_fieldsbookmark_border
വാഷിങ്ടണ്‍: യു.എസിലെ മില്വാകയില് രണ്ട് വയസുകാരന്‍െറ വെടിയേറ്റ് അമ്മ മരിച്ചു. ദേശീയ പാത 175ല്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ 26 വയസുള്ള യുവതിയാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, കൊല്ലപ്പെട്ട യുവതിയുടെ പേരുവിവരം ലഭ്യമായിട്ടില്ല.
ഒന്നും രണ്ടും വയസുള്ള ഇവരുടെ കുട്ടികളെ കാറിന്‍െറ പിന് സീറ്റിലിരുത്തി യാത്ര ചെയ്യുമ്പോള്‍ രണ്ടു വയസുകാരന്‍െറ കൈയില്‍ നിന്നും അബദ്ധത്തില്‍ യുവതിക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് യുവതിയുടെ സഹോദരന് അന്‍േറാണിയോ പ്രൈസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
അതേസമയം, മകള്‍ സുഹൃത്തിന്‍െറ കാര്‍ ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ വെടിയേറ്റെന്നാണ് ഇവരുടെ പിതാവ് ആന്ദ്രേ പ്രൈസ് മൊഴി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story