Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടൈം പട്ടികയില്‍ രഘുറാം...

ടൈം പട്ടികയില്‍ രഘുറാം രാജന്‍, സാനിയ, പ്രിയങ്ക ചോപ്ര, സുനിതാ നാരായണ്‍ തുടങ്ങിയവര്‍

text_fields
bookmark_border
ടൈം പട്ടികയില്‍ രഘുറാം രാജന്‍, സാനിയ, പ്രിയങ്ക ചോപ്ര, സുനിതാ നാരായണ്‍ തുടങ്ങിയവര്‍
cancel

ന്യൂയോര്‍ക്: ലോകത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ ടൈം മാസിക പട്ടികയില്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നിസ് താരം സാനിയ മിര്‍സ, നടി പ്രിയങ്ക ചോപ്ര, പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായണ്‍ തുടങ്ങിയവര്‍ ഇടംപിടിച്ചു. ഇവരെ കൂടാതെ ഫ്ളിപ്കാര്‍ട്ട് സ്ഥാപകരായ ബിന്നി ബന്‍സാല്‍, സചിന്‍ ബന്‍സാല്‍, ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ എന്നിവരും ബുധനാഴ്ച പുറത്തുവിട്ട പട്ടികയിലുണ്ട്. കലയിലും ശാസ്ത്രത്തിലും സമൂഹത്തിലും സാങ്കേതിക വിദ്യയിലും സംഭാവനയര്‍പ്പിച്ചവരുടെ നിരയാണ് പുറത്തുവിട്ടത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചയാളാണ് രഘുറാം രാജനെന്ന് മാഗസിന്‍ പറഞ്ഞു. സാധ്യതാ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയില്‍ ഇടംപിടിച്ചില്ല.
യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ, ഹിലരി ക്ളിന്‍റണ്‍, ബേണി സാന്‍ഡേഴ്സ്, ഡൊണാള്‍ഡ് ട്രംപ്, ടെഡ് ക്രൂസ്, ലിയാനാര്‍ഡോ ഡി കാപ്രിയോ, കായികതാരം ഉസൈന്‍ ബോള്‍ട്ട് തുടങ്ങിയവരും പട്ടികയിലുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:time magazine
Next Story