Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിടപറയാറായെന്ന് ഫിദല്‍ ...

വിടപറയാറായെന്ന് ഫിദല്‍ കാസ്ട്രോ

text_fields
bookmark_border
വിടപറയാറായെന്ന് ഫിദല്‍ കാസ്ട്രോ
cancel

ഹവാന: തന്‍െറ യുഗം അവസാനിക്കുകയാണെന്ന പ്രസ്താവനയോടെ ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയുടെ വികാര നിര്‍ഭര പ്രസംഗം. വിടപറയാറായെന്നും തന്‍െറ ആശയങ്ങള്‍ നിലനിര്‍ത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ സഹായിക്കണമെന്നും കാസ്ട്രോ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഉടനെ എനിക്ക്  90 വയസ്സാകും. ഒരുപക്ഷേ ഇതുതന്‍െറ അവസാനപ്രസംഗമാവാം. മനുഷ്യരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കാലത്തോളം ക്യൂബന്‍ കമ്യൂണിസത്തിന്‍െറ ആശയങ്ങള്‍ ലോകത്ത് അവശേഷിക്കും. മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി ഉടമ്പടികളില്ലാതെ പോരാടണമെന്നും കാസ്ട്രോ പറഞ്ഞു. ക്യൂബന്‍ കമ്യൂണിസ്റ്റ് കോണ്‍ഗ്രസിന്‍െറ സമാപനസമ്മേളനത്തിലായിരുന്നു കാസ്ട്രോയുടെ പ്രസംഗം.

 

Show Full Article
TAGS:fidel castro 
Next Story