മുസ്ലിം യുവതിയെ യു.എസ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
text_fieldsചിക്കാഗോ: സീറ്റ് മാറ്റം അവശ്യപ്പെട്ടതിന് മുസ്ലിം സ്ത്രീയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. മേരിലാന്റില്‍ നിന്നുള്ള ഹകീമ അബ്ദുള്ള എന്ന യുവതിയെയാണ് ഒരു വിശദീകരണവും നല്‍കാതെ അമേരിക്കയിലെ സൗത് വെസ്റ്റ് എയര്‍ലന്‍സില്‍ നിന്ന് ഇറക്കിവിട്ടത്. പിന്നീട് മണിക്കൂറുകള്‍ക്കു ശേഷമാണ് യുവതിക്ക് മറ്റൊരു വിമാനത്തില്‍ പോകാന്‍ കഴിഞ്ഞത്. സ്ത്രീയെ വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ മതിയായ കാരണം ഇല്ലെന്നായിരുന്നു ജീവനക്കാര്‍ പൊലീസിന് നല്കിയ വിശദീകരണം.
മുസ്ലിമായതിനാലും ഹിജാബ് ധരിച്ചതിനാലുമാണ് യുവതിയെ വിമനത്തില്‍ നിന്ന് ഇറക്കിവിട്ടതെന്ന് ഭര്‍ത്താവ് അബൂക്കര്‍ ഫിദവ് ആരോപിച്ചു. കഴിഞ്ഞ മാസവും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറബി ഭാഷ സംസാരിക്കുന്നു എന്ന് സഹയാത്രികന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത് വെസ്റ്റ് എയര്‍ലന്‍സില്‍ നിന്ന് ഒരു ഇറാഖി സ്വദേശിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
