Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമനോരോഗിയുടെ ബീജം...

മനോരോഗിയുടെ ബീജം നല്‍കിയ ബീജ ബാങ്കിനെതിരെ കേസ്

text_fields
bookmark_border
മനോരോഗിയുടെ ബീജം നല്‍കിയ ബീജ ബാങ്കിനെതിരെ കേസ്
cancel

ടൊറന്‍െറാ: പ്രതിഭയായ ഒരാളുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് മനോനില തെറ്റിയ തടവുപുള്ളിയുടെ ബീജം നിക്ഷേപിച്ചെന്നാരോപിച്ച് കാനഡയില്‍ മൂന്നു ദമ്പതികള്‍ ബീജബാങ്കിനെതിരെ നിയമനടപടി തുടങ്ങി. ഈ ദാതാവിന്‍െറ ബീജം ചുരുങ്ങിയത് 36 സ്ത്രീകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. യു.എസിലെ ജോര്‍ജിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈറ്റക്സ് കോര്‍പ്പിനെതിരെയാണ് പരാതി. ദാതാവിന്‍െറ ഐ.ക്യൂവില്‍ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. ബീജബാങ്കിന്‍െറ നടപടി നടുക്കമുളവാക്കുന്നതാണെന്ന് തട്ടിപ്പിനിരകളായ സ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞു. കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ ബാങ്കില്‍ അര്‍പ്പിച്ച വിശ്വാസമാണ് തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. 78 കോടി രൂപയാണ് ദമ്പതികള്‍ നഷ്ടപരിഹാരമായി തേടുന്നത്.

Show Full Article
TAGS:blood bank 
Next Story