12കാരിയെ പൊലീസ് ക്രൂരമായി നിലത്തടിക്കുന്ന വിഡിയോ വൈറലാകുന്നു
text_fieldsന്യൂയോര്‍ക്: 12കാരിയെ ക്രൂരമായി നിലത്തടിക്കുന്ന പൊലീസ് ഓഫിസറുടെ വിഡിയോ വൈറലാകുന്നു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ജനിസ വാല്‍ഡെസ് എന്ന വിദ്യാര്‍ഥിനിയാണ് പൊലീസ് ഓഫിസറുടെ ക്രൂരതക്കിരയായത്.
റോഡ്സ് മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ജനീസ. തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച സഹപാഠിയെ ജനീസ ചോദ്യം ചെയ്തതാണ് സംഭവത്തിന്‍െറ തുടക്കം. ഈ പ്രശ്നത്തില്‍ ഇടപെട്ട പൊലീസ് ഓഫിസര്‍ ജനീസയെ നിലത്തിട്ട് പെരുമാറുകയായിരുന്നു.
സംഭവം കണ്ടുനിന്ന മറ്റൊരു വിദ്യാര്‍ഥി പൊലീസ് മര്‍ദനം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് നെറ്റിലിടുകയായിരുന്നു. 24 ലക്ഷം പേരാണ് ഇതിനകം വിഡിയോ കണ്ടത്. സംഭവത്തിന് ഉത്തരവാദിയായ ഓഫിസര്‍ ജോഷുവ കെഹ് മിനെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.