Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി
text_fieldsbookmark_border
വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയന്‍ സംസ്ഥാനത്ത് കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി. 1994 ല്‍ ഒരാളെ അടിച്ചു കൊന്ന കേസില്‍ ജോഷുവാ ബിഷപ് എന്നയാളുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയത്. വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കാറിന്‍െറ തക്കോല് തട്ടിയെടുക്കാനായി ഉറങ്ങിക്കിടന്ന കൂട്ടുകാരനെ വടികൊണ്ട് മാരകമായി പ്രഹരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയും കൊല്ലപ്പെട്ടയാളുടെ കാര്‍ കത്തിക്കുകയും ചെയ്തു. ഇയാള്‍ സമര്‍പ്പിച്ച ദയാഹരജി ഉന്നത കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. 41കാരനായ പ്രതി മുമ്പും കൊലക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.
ഈ വര്‍ഷം വധശിക്ഷ നടപ്പാക്കുന്ന യു.എസിലെ പത്താമത്തെയും ജോര്‍ജിയന്‍ സംസ്ഥാനത്തെ മൂന്നാമത്തെയാളുമാണ് ജോഷുവാ ബിഷപ്.
Next Story
