വഴിയാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവെക്കുന്ന വിഡിയോ പുറത്ത്
text_fieldsന്യൂ ഓര്‍ലാന്‍റ്സ്: വഴിയാത്രക്കാരിയെ തട്ടിക്കൊണ്ടു പോവാനുള്ള ശ്രമം തടഞ്ഞ യുവാവിനെ അക്രമി വെടിവെച്ച് വീഴ്ത്തുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്. അമേരിക്കയിലെ ന്യൂ ഓര്‍ലാന്‍റ്സ് നഗരത്തിലാണ് സംഭവം. പുലര്‍ച്ചെ നാലിന് വിജനമായ തെരുവിലൂടെ ഒറ്റക്ക് പോവുകയായിരുന്ന യുവതിയെ കാറില്‍ വന്ന അക്രമി ബലമായി വാഹനത്തില്‍ പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട് അതുവഴി വന്ന മെഡിക്കല്‍ വിദ്യാര്‍ഥി പീറ്റര്‍ ഗോള്‍ഡ് കാര്‍ നിര്‍ത്തി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അക്രമിയുമായുള്ള പിടിവലിയില്‍ ബോധരഹിതായ യുവതിയെ ഉപേക്ഷിച്ച അക്രമി പീറ്റിറന് നേരെ തിരിഞ്ഞൂ. ഇരുകൈയും ഉയര്‍ത്തി പീറ്റര്‍ തന്നെ വധിക്കരുതെന്ന് കേണപേക്ഷിച്ചു. എന്നാല്‍, അക്രമി പണം ആവശ്യപ്പെട്ടു. പണിമില്ളെന്ന് പറഞ്ഞപ്പോള്‍ പീറ്ററിനെ ചുമരില്‍ ചാരി നിര്‍ത്തി സെമി പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. വയറ്റിലാണ് ആദ്യം വെടികൊണ്ടത്. പിന്നീട് തലക്കു നേരെ വെടി ഉതിര്‍ത്തെങ്കിലും പിസ്റ്റള്‍ കേടായതിനാല്‍ പ്രവര്‍ത്തിച്ചില്ല. ഗുരുതരമായി പരിക്കേറ്റ പീറ്റര്‍ ചികില്‍സയിലാണ്. അക്രമിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
