സംഗീത ചികിത്സ ശ്വാസകോശ രോഗങ്ങള്‍ക്ക് ശമനം നല്‍കുമെന്ന് പഠനം
text_fieldsന്യൂയോര്‍ക്: ശ്വാസകോശ രോഗങ്ങളില്‍ മുക്തിനേടാന്‍ സംഗീത ചികിത്സ വഴി സാധിക്കുമെന്ന് പുതിയ പഠനം. മൗണ്ട് സിനാഇ ബീത് ഇസ്രായേല്‍ (എം.എസ്.ബി.ഐ) യിലെ ലൂയിസ് ആസ്ട്രോങ് സെന്‍റര്‍ ഓഫ് മ്യൂസിക് ആന്‍ഡ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കയില്‍ ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ശ്വാസകോശരോഗം.
അതിനു പരിഹാരമായാണ് സംഗീത ചികിത്സ വികസിപ്പിച്ചെടുത്തത്. ആറ് ആഴ്ചകളിലായി 68 രോഗികളെ ആഴ്ചകളിലെ ചികിത്സാക്ളാസുകളില്‍ പങ്കെടുപ്പിക്കുകയായിരുന്നു. ഓരോ സെഷനുകളിലും തത്സമയ സംഗീതം, ദൃശ്യവത്കരണം, സംഗീത ഉപകരണങ്ങളുടെ പ്രവര്‍ത്തനവും സംഗീതവും, ശ്വാസോച്ഛ്വാസ നിയന്ത്രണ പരിപാടികള്‍ എന്നിവയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. പഠനത്തിലൂടെ രോഗികളുടെ നിലയില്‍ പുരോഗതിയുണ്ടായതായി പഠനവിഭാഗം ഡയറക്ടറും ഗവേഷകനുമായ ജൊനാഥന്‍ റാസ്കിന്‍ പറഞ്ഞു. റെസ്പിറേറ്ററി മെഡിസിന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
