യു.എസില്‍ ബ്രിട്ടീഷ് മുസ് ലിം കുടുംബത്തെ വിമാനത്തില്‍ തടഞ്ഞു
text_fieldsന്യൂയോര്‍ക്: അമേരിക്കയില്‍ ബ്രിട്ടീഷ് മുസ്ലിം കുടുംബത്തിന് വിമാനത്തില്‍ യാത്രചെയ്യുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഡിസ്നിലാന്‍ഡ് സന്ദര്‍ശിക്കാനത്തെിയ 11 അംഗ കുടുംബത്തിനാണ് ലോസ് ആഞ്ജലസില്‍ വിമാനത്തില്‍ യു. എസ് അധികൃതര്‍ തടഞ്ഞതുകാരണം യാത്ര ഉപേക്ഷിക്കേണ്ടിവന്നത്. ഭീകരാക്രമണങ്ങള്‍ തടയാനുള്ള അമേരിക്കയുടെ അമിത സുരക്ഷാനിയമത്തിന്‍െറ ഭാഗമാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, യു.എസ് ആഭ്യന്തര സുരക്ഷാവിഭാഗം യാത്ര തടയാനുള്ള കാരണത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ യാത്ര തടഞ്ഞതിനെപ്പറ്റി ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ളെന്ന് കുടുംബാംഗം മുഹമ്മദ് താരീഖ് മഹ്മൂദ് ഗാര്‍ഡിയനോട് പറഞ്ഞു.
ഡിസംബര്‍ 15നായിരുന്നു ഇവര്‍ യാത്രചെയ്യാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ വഴിയുള്ള ഇവരുടെ അപേക്ഷക്ക് അധികൃതരില്‍നിന്ന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് സുരക്ഷാവിഭാഗം ഇവരെ വിമാനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നത്. അമേരിക്കയിലെ ബ്രിട്ടീഷ് മുസ്ലിംകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വിവേചനത്തിന്‍െറ അവസാനത്തെ ഉദാഹരണമാണിതെന്നും ഒരു കാരണവും വ്യക്തമാക്കാതെയാണ് മാറ്റിനിര്‍ത്തപ്പെടുന്നതെന്നും അമേരിക്കയിലെ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ സംഭവത്തെപ്പറ്റി പ്രതികരിച്ചു.
റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ വിവാദം കെട്ടടങ്ങുന്നതിനുമുമ്പാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ബന്ധുവിനെ കാണാനും ഡിസ്നിലാന്‍ഡ് സന്ദര്‍ശിക്കാനുമായിരുന്നു കുടുംബത്തിന്‍െറ ഉദ്ദേശ്യം. സംഭവം ബ്രിട്ടനിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
