Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാങ്കേതിക തകരാര്‍: നാസയുടെ ചൊവ്വാ ദൗത്യം മാറ്റിവെച്ചു
text_fieldsbookmark_border
വാഷിങ്ടണ്‍: സാങ്കേതിക തകരാര്‍ മൂലം അടുത്ത മാര്‍ച്ചില്‍ നടത്താനിരുന്ന ചൊവ്വാ ദൗത്യം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ മാറ്റിവെച്ചു. ചൊവ്വയുടെ ആന്തരിക ഘടനയെക്കുറിച്ചും ഗ്രഹത്തിന്‍െറ പരിണാമത്തെക്കുറിച്ചും പഠിക്കാനായി നിര്‍മിച്ച ഇന്‍സൈറ്റ് എന്ന റോബോട്ടിക് വാഹനത്തിന്‍െറ വിക്ഷേപണമാണ് മാറ്റിവെച്ചത്. ഇന്‍സൈറ്റില്‍ ഘടിപ്പിക്കുന്ന സീസ്മിക് മീറ്ററിന്‍െറ രക്ഷാകവചത്തിനുണ്ടായ കേടുപാട് തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടതാണ് വിക്ഷേപണം മാറ്റിവെക്കാന്‍ കാരണം. ഇനി 2018ലായിരിക്കും ഇന്‍സൈറ്റിന്‍െറ വിക്ഷേപണമെന്ന് നാസ വൃത്തങ്ങള്‍ അറിയിച്ചു.
Next Story
