Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാന്‍ ബര്‍നാഡിനോയില്‍ അടിയന്തരാവസ്ഥ

text_fields
bookmark_border
സാന്‍ ബര്‍നാഡിനോയില്‍ അടിയന്തരാവസ്ഥ
cancel

സാന്‍ ബര്‍നാഡിനോ: സാന്‍ ബര്‍നാഡിനോ വെടിവെപ്പിന്  16 ദിവസം പിന്നിടവെ, സാന്‍ ബര്‍നാഡിനോയില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിന്‍െറ ആഘാതത്തില്‍നിന്ന് മേഖലയിലെ ജനങ്ങള്‍ക്ക് മുക്തി നേടാനാണ് പ്രഖ്യാപനമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഡിസംബര്‍ രണ്ടിന് നടന്ന കൂട്ട വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവര്‍ രാജ്യത്തിന്‍െറ ശക്തിയെയും ഐക്യത്തേയും സ്നേഹത്തെയും പ്രതിനിധാനംചെയ്യുന്നുവെന്ന് ഒബാമ പറഞ്ഞു.   ഒബാമയോടൊപ്പം പത്നി മിഷേലുമുണ്ടായിരുന്നു. ഹവായിലേക്കുള്ള  ക്രിസ്മസ് അവധിയാത്ര നിര്‍ത്തിവെച്ചായിരുന്നു സന്ദര്‍ശനം. അവധിക്കാലത്തിലേക്ക് പ്രവേശിക്കുന്ന സമയമായതിനാല്‍ ഭീകരാക്രമണം തടയാന്‍ ജാഗ്രത പാലിക്കണം. പൊതുസ്ഥലങ്ങളിലും  തൊഴിലിടങ്ങളിലും ആരാധനാലയങ്ങളിലും ആക്രമണ സാഹചര്യങ്ങള്‍ ഇല്ളെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story